വർഷങ്ങളായി മലയാള മടക്കമുള്ള തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ജയഭാരതി. ശശികുമാർ സംവിധാനം ചെയ്ത് 1967 ൽ പുറത്തിറങ്ങിയ പെൺമക്കൾ എന്ന സിനിമയിലൂടെ ആയിരുന്നു മലയാള സിനിമാ അഭിനയ രംഗത്തേക്കുള്ള ജയഭാരതിയുടെ അരങ്ങേറ്റം.
പിന്നീട് അങ്ങോട്ട് ചെറുതും, വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് താരം ശ്രദ്ധിക്കപ്പെടുകയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി തുടങ്ങി 350 ലധികം ചിത്രങ്ങളിൽ താരം വേഷമിട്ടു. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം വേഷമിട്ടുണ്ട്.
1968 ൽ പുറത്തിറങ്ങിയ തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ നായിക വേഷത്തിലെത്തി. ജയഭാരതിയ്‌ക്കൊപ്പം ഷീലയും തതുല്ല്യമായ നായിക റോളിലെത്തിയ ചിത്രമായിരുന്നു ഇത്. പിന്നീട് അങ്ങോട്ട് മലയാളത്തിലെ മുൻ നിര നായിക പദവിയിലേയ്ക്കുള്ള ജയഭാരതിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. നിരവദി കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയഭാരതി പിന്നീട് ഇപ്പോഴിതാ വീണ്ടും ചർച്ചകളിൽ എത്തിയിരിക്കുകയാണ്.
ഇതിന് കാരണമായിരിക്കുന്നത് താരം അമ്മ യോഗത്തിൽ പങ്കെടുത്തതോടെയായിരുന്നു. തറവാട്ടിലേക്ക് തിരികെ എത്തിയ സന്തോഷമാണ് ഇപ്പോൾ എന്നും ജയഭാരതി പ്രതികരിച്ചിരുന്നു. ജയഭാരതിക്കൊപ്പമുള്ള ചിത്രങ്ങളുമായി താരങ്ങളുമെത്തിയിരുന്നു. അന്നത്തെയും ഇന്നത്തെയും രതിനിർവേദം നായകന്റെയും നായികയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരുന്നു.
ജ’യഭാരതി പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് ജയഭാരതി അമ്മ യോഗത്തിനെത്തിയത്. നമ്മുടെ കുടുംബവീട്ടിലേക്ക് വരേണ്ടതല്ലേ, അമ്മ സംഘടനയെക്കുറിച്ച് ചെന്നൈയിൽ വരെ ചർച്ചകളുണ്ട്. നല്ല നിലയിൽ പോവുന്ന സംഘടനയാണ്. ‘
‘നല്ല പ്രവർത്തനങ്ങളായത് കൊണ്ടാണ് എല്ലാവരും ഇതേക്കുറിച്ച് സംസാരിക്കുന്നത്. കുറേപേരെ എനിക്കറിയില്ല. എന്റെ കൂടെ കുറച്ചുപേരൊക്കെയല്ലേ അഭിനയിച്ചിട്ടുള്ളൂ. വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു അങ്ങനെയാണ് വന്നത്. മലയാളത്തിലും സജീവമായത് കൊണ്ടാണ് വന്നതെന്നും’ ജയഭാരതി പറയുന്നു.
അതേസമയം, തന്നെ ആദ്യം പെണ്ണുകാണാൻ വന്നയാൾ എന്നായിരുന്നു ലാലു അലക്സിനെക്കുറിച്ച് ജയഭാരതി പറഞ്ഞത്. നക്ഷത്രങ്ങളേ കാവൽ എന്ന സിനിമയിൽ. ഞാൻ സിനിമയിൽ വന്ന സമയമാണ് അത്. ചേച്ചിയെ പെണ്ണുകാണാൻ ചെല്ലുന്ന ആളായി ഞാൻ അഭിനയിച്ചെന്ന് ലാലു അലക്‌സും പറയുന്നു.
പെണ്ണുകാണാൻ വന്ന സമയത്ത് പുറകിലൂടെ പോയി എന്നെ ഇഷ്ടമല്ലെന്ന് പറയണമെന്ന് ഞാൻ പറയുന്നുണ്ട്. സോമനായിരുന്നു ചിത്രത്തിലെ നായകൻ. മലയാളം അറിയാതെ തന്നെ മലയാളത്തിലെ വലിയ താരമായി ഞാൻ മാറിയില്ലേ, ഇവിടെയുള്ള പ്രേക്ഷകരോടാണ് എനിക്ക് നന്ദി പറയാനുള്ളതെന്നും ജയഭാരതി കൂട്ടിച്ചേർത്തു.
ജയഭാരതി അവസാനം അഭിനയിച്ച മലയാളം സിനിമ മോഹൻലാൽ ചിത്രമായ ഒന്നാമനിലായിരുന്നു. ഇടയ്ക്ക് മകനൊപ്പം യുകെയിലേക്ക് താരം പോയിരുന്നു. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും വെറുതെ ഇരിക്കുന്ന ആളല്ല താനെന്നും ഡാൻസ് പ്രാക്ടീസ് ഇന്നും മുടക്കാറില്ലെന്നും ജയഭാരതി തുറന്നുപറഞ്ഞിരുന്നു.