ഇത് കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി, ആവേശം കൊള്ളിച്ച് ദുല്‍ഖറിന്റെ മാസ് ഡയലോഗ്, വൈറലായി കൊത്ത ടീസര്‍

447

തെന്നിന്ത്യയിലാകെ ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു.

Advertisements

കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. സിനിമാ പ്രേമികള്‍ക്ക് ഈ ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായ കിങ് ഓഫ് കൊത്തയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.

Also Read: സിനിമയിലെത്തിപ്പെടാന്‍ കഴിഞ്ഞത് ഇന്നും വിസ്മയം, എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതിന് നന്ദി, അദ്ദേഹത്തിന് എന്റെ അച്ഛന്റെ സ്ഥാനം, ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാമ

നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ടീസറിനെ വന്‍ വിജയമാക്കി തീര്‍ത്തത്. ടീസര്‍ പുറത്തിറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം വ്യൂസാണ് ലഭിച്ചത്. ഈ ചിത്രത്തിലെ മാസ് ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമെല്ലാം പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു ടീസര്‍ ഒരുക്കിയത്.

ഇത് ഗാന്ധിഗ്രാമം അല്ല, കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോഴാണ് പകല്‍, ഞാന്‍ പറയുമ്പോ രാത്രിയും എന്ന ദുല്‍ഖര്‍ സല്‍മാന്റെ ഒരു ഡയലോഗ് ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുകയാണ്.

Also Read: പോസ്റ്ററില്‍ ഞങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അസൂയ കൊണ്ട് അത് കീറിക്കളഞ്ഞവരുണ്ട്, ആക്ഷന്‍ ഹീറോ ബിജുവിലെ മേരി പറയുന്നു

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്. ചിത്രത്തിന്റെ മലയാളത്തിലെ ടീസര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. കന്നഡയില്‍ രക്ഷിത് ഷെട്ടിയും തെലുങ്കില്‍ മഹേഷ് ബാബുവും തമിഴില്‍ സിലമ്പരശനും ടീസര്‍ പുറത്തിറക്കി.

Advertisement