കുഞ്ഞ് സർഗയുടെ വലിയ ആഗ്രഹം നിറവേറ്റി കൊടുത്ത് നവ്യ; കൊച്ചുകുട്ടിയുടെ സ്വപ്‌നം സഫലമാക്കിയ നവ്യയ്ക്ക് ആശംസാപ്രവാഹം

144

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ പ്രിയപ്പെട്ട നായികയായി മാരിയ നവ്യ പിന്നീട് വിവാഹത്തോടെ നീണ്ട ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും കലാരംഗത്ത് സജീവമാവുകയാണ് താരം.

താരത്തിന്റേതായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തുന്നത് സൈജു കുറുപ്പാണ്. തന്റെ രണ്ടാംവരവിൽ നിറയെ ചിത്രങ്ങളാണ് നവ്യയെ കാത്തിരുന്നത്.

Advertisements

ഇപ്പോൾ താരം മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയിൽ വിധി കർത്താവായി നവ്യ സജീവമാണ്. കിടിലം പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരു കൊച്ചു പെൺകുട്ടിക്ക് നടി നവ്യ നൽകിയ സമ്മാനത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ച.

ALSO READ- ആരാധകരുടെ പ്രിയപ്പെട്ട അഖിലിന് പ്രതിഫലം ഷിജുവിനേക്കാൾ കുറവ്; ബിഗ് ബോസിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ഷിജു; കുറവ് ജുനൈസിന്

സർഗ എന്ന പെൺകുട്ടി കിടിലത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ തനിക്ക് വളരെ നാളുകളായുള്ള ഒരു ആഗ്രഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. കിടിലത്തിൽ നിന്നും കിട്ടുന്ന സമ്മാനതുക എന്തിന് ഉപയോഗിക്കുമെന്ന് ചോദിച്ചപ്പോഴാണ് വിമാനത്തിൽ കയറാനായി ഉപയോഗിക്കുമെന്നാണ് സർഗ പറഞ്ഞത്.

അന്ന് ഒരു ലക്ഷം രൂപയാണ് സർഗ സമ്മാനമായി നേടിയത്. എന്നാൽ ആ തുക വിമാന യാത്രയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്നും സർഗയ്ക്കും അച്ഛനും അമ്മയ്ക്കും വിമാന യാത്ര സാധ്യമാക്കുന്നതിനുള്ള ചെലവ് താൻ വഹിച്ചോളാമെന്നുമാണ് നവ്യ നായർ വാക്കുനൽകിയത്.

ഈവാക്ക് നവ്യ നിറവേറ്റിയിരിക്കുകയാണ്. നവ്യ പറഞ്ഞത് പോലെ തന്നെ ആ കൊച്ചു കുടുംബത്തിന് ബാംഗ്ലൂർക്കുള്ള വിമാന യാത്രയാണ് താരം ഒരുക്കിയത്. ബാംഗ്ലൂരിൽ എത്തി താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമും ഭക്ഷണവും യാത്ര ചെയ്യാൻ ടാക്‌സിയും വരെ നവ്യ പ്രീബുക്ക് ചെയ്ത് നൽകിയിരുന്നു.

ഈ വിമാനയാത്ര നിറഞ്ഞ് ആസ്വദിക്കുന്ന സർഗയുടെ വീഡിയോയാണ്ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സർഗയുടെ വിമാന യാത്ര ആരംഭിച്ചത്. നവ്യ ആഗ്രഹം നിറവേറ്റി കൊടുത്തപ്പോൾ സർഗയുടെ മനസുനിറഞ്ഞത് തങ്ങൾക്കും കാണാമെന്നാണ് ആരാധകർ കുറിക്കുന്നത്. നവ്യയ്ക്ക് ആശംസാ പ്രവാഹമാണ് ഇപ്പോൾ.

Advertisement