എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം; അന്ത്യശ്വാസം വരെയും സുമ പോയ വേദന എന്റെ ഉള്ളിൽ ഉണ്ടാകും; ആദ്യപ്രണയം പോലും അറിയാമായിരുന്നു: ദേവൻ

1392

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സൂപരിചിതനും പ്രിയങ്കരനും ആയ നടനാണ് ദേവൻ. നായകനായും വില്ലനായും സഹനടനായും എല്ലാം മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം ദേവൻ നിറഞ്ഞു നിന്നിരുന്നു.

സുന്ദരൻ ആയ വില്ലൻ എന്ന വിശേഷണത്തിന് ആർഹനായ നടൻ കൂടിയായിരുന്നു ദേവൻ.ഒരു കാലത്ത് ദേവനെ ആരാധിക്കാത്ത പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. അഭിനയ മികവും സൗന്ദര്യവും കൊണ്ട് ആയിരുന്നു ദേവൻ പെൺമണികളുടെ ഹൃദയം കവർന്നത്. അതേസമയം, തനിക്ക്് സൗന്ദര്യം ഒരു ശാപമായി തോന്നിയിരുന്നു എന്ന് ദേവൻ തുറന്നു പറഞ്ഞിരുന്നു. തനിക്ക് അതിയായ സൗന്ദര്യം ഉള്ളതിനാൽ പല നായികമാരും തന്നെ വില്ലനാക്കുന്നതിൽ എതിർപ്പു പ്രകടിപ്പി ച്ചിരുന്നു എന്നും ദേവൻ പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ ജീവിത സഖി സുമയെ കുറിച്ചാണ് ദേവൻ മനസ് തുറക്കുന്നത്. പ്രണയിച്ചല്ല വിവാഹം ചെയ്തതെന്നും എന്നാൽ തങ്ങൾക്കിടയിൽ വലിയൊരു അടുപ്പം നിലനിന്നിരുന്നു എന്നും ദേവൻ പറയുകയാണ്. ഇപ്പോഴും സുമയുടെ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല എന്നാണ് ദേവൻ പറയുന്നത്.

ALSO READ- തയ്യൽ അറിയാമെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല; നൈറ്റ് ഡ്രസ് തയ്ച്ച് കൊടുത്ത് വാണിയെ ഞെട്ടിച്ചെന്ന് ബാബുരാജ്; തയ്യൽ, പ്ലംബിംഗ്, ഇലക്ട്രിക്കൽ എല്ലാം ചെയ്യുമെന്ന് താരം

ഒരേ ക്യാംപസിൽ തന്നെ ആയിരുന്നു ഭാര്യയും പഠിച്ചിരുന്നത്. അതികൊണ്ട് തന്റെ ആദ്യപ്രണയം എല്ലാം സുമയ്ക്ക് അറിയാമായിരുന്നു. ആ പ്രണയം പൊട്ടി പാളീസായ സമയത്താണ് വിവാഹാലോചനകൾ നടന്നത്. സുമയുടെ ആലോചനയും അപ്പോഴാണ് വരുന്നത്. ആ വിവാഹം നടക്കാതെ ഇരിക്കാൻ താൻ ഒരുപാട് പെടാപാട് പെട്ടെന്നും ദേവൻ ക്യാനിനോട് പറയുന്നു.

പ്രണയിച്ച് കല്യാണം കഴിച്ചത് അല്ലെങ്കിലും വലിയ ഒരു ബന്ധം ആയിരുന്നു ഭാര്യയുമായി ഉണ്ടായിരുന്നത്. 2019 ൽ ആണ് ഭാര്യ മരിക്കുന്നത്. ഭാര്യയോട് പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്‌നേഹ ബന്ധം ആയിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു. ഒരുപാട് നല്ല ഓർമ്മകൾ ആണ് സുമയെക്കുറിച്ച് എന്റെ മനസ്സിൽ. വളരെ പെട്ടെന്നായിരുന്നു ഭാര്യയുടെ മരണം. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം ആയിരുന്നുവെന്നും താരം പറയുന്നു.

ALSO READ- ‘മമ്മൂക്കയുടെ സഹായത്തിൽ സൗജന്യമായി വലിയ ചെലവ് വരുന്ന ഹാർട്ട് ഓപ്പറേഷൻ നടത്തി’; ഈ നന്മ തുറന്ന് പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന് നടൻ മനോജ്

അന്ന് മമ്മൂട്ടിയും കുറെ ആളുകളും ഒക്കെ വന്നിരുന്നു. ജീവിതം എന്ന് പറഞ്ഞാൽ ഇതാണ് എന്നൊക്കെയും ഉപദേശിച്ചു. ഒരു മരണവീട്ടിൽ നമ്മൾ പോകുന്ന പോലെയുള്ള ഉപദേശങ്ങൾ ആണ് കിട്ടുന്നത്. മമ്മൂട്ടി മാത്രം എന്റെ അടുത്ത് വന്നിരുന്നു കൈ പിടിച്ചു. അതിലൂടെ ഒരു ആശ്വാസം എനിക്ക് കിട്ടി. ആ ദിവസം ആ ഇരുപ്പ് കുറെ നേരം ഇരുന്നു. അന്ന് ഞാൻ അറിഞ്ഞു ആ ബന്ധത്തിന്റെ തീവ്രത.

ഇതേപോലെ എന്റെ അടുത്ത് വന്നിരുന്ന് എന്നെ കെട്ടിപിടിച്ച ആളാണ് യൂസഫലി ഇക്ക. എന്തെങ്കിലും പറയുന്നതിനേക്കാൾ ഡീപ്പ് ആണ് അത്. അതിനേക്കാളും ആശ്വാസം ഒരു വാക്കിനും ഇല്ല. എന്റെ അന്ത്യശ്വാസം വരെയും സുമ പോയ വേദന എന്റെ ഉള്ളിൽ ഉണ്ടാകും. അതിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ദേവൻ പറയുന്നു.

തന്റെ ഭാര്യ സുമ ഒരു നിഷ്‌കളങ്ക ആയിരുന്നെന്നാണ് ദേവൻ പറയുന്നത്. തന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ചതും അത് തന്നെയാണ്. സാമ്പത്തികമായും അല്ലെങ്കിലും ആളുകളെ എല്ലാം താൻ സഹായിക്കുന്ന ആളാണ്. അതിനെ ഒക്കെ സപ്പോർട്ട് ചെയ്തിരുന്നത് ഭാര്യ ആണ്. അവൾ എല്ലാത്തിനും ഒപ്പം നിൽക്കുന്നത് തന്നെ ആയിരുന്നു തന്റെ ഏറ്റവും വലിയ ബലം. എല്ലാ ദിവസവും വിരുന്നുകാർ ഉണ്ടാകും, അവർക്കെല്ലാം ഭക്ഷണം ഉണ്ടാക്കുന്നത് അവളാണ്. എപ്പോഴൊക്കെ സുമയെ കുറിച്ച് ചിന്തിക്കുന്നോ അപ്പോഴൊക്ക വേദനയാണ്. പേര് അറിയാത്ത ഒരു അസ്വസ്ഥത എപ്പോഴും മനസ്സിൽ ഉണ്ടെന്നും വിയോഗത്തെ കുറിച്ച് ദേവൻ മനസ് തുറന്നു.

ഒരു ദിവസം പത്തു പതിനഞ്ചു കോളുകൾ എങ്കിലും തങ്ങൾ തമ്മിൽ ഉണ്ടാകാറുണ്ട്. അതെല്ലാം അസ്തമിച്ചു. ഫോൺ എടുക്കാറുണ്ട് ഇടക്ക് ഇപ്പോളും വിളിക്കാൻ അപ്പോൾ ആണ് അവൾ ഇല്ലെന്ന ഓർമ്മ മനസ്സിൽ വരുന്നത്. ഇപ്പോഴും വീട്ടിൽ തനിയെ ഇരിക്കുമ്പോൾ മനസ്സ് നിറയെ അവളുടെ ഓർമ്മകൾ ആണ്. ഓർമ്മ മാറ്റി നിർത്തിയാൽ പ്രശ്‌നം ആണ്. അവളും ഞാനും ആയി ജീവിച്ച നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു മനഃസമാധനം ഉണ്ടാകും. അതുകൊണ്ടുതന്നെ അവളിൽ കൂടി സഞ്ചരിക്കുകയാണ് ഞാൻ ഇപ്പോളെന്നും ദേവൻ പറയുന്നു.

Advertisement