അസിസ്റ്റൻഡ് സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാ്ണ് ഷൈൻ ടോം ചാക്കോ. അഭിനയിക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോൾ. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈൻ. നാനിയുടെ ദസറയിൽ വില്ലൻ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണ് ഷൈൻ.
ഇപ്പോഴിതാ ഒരു തെലുങ്ക് അഭിമുഖത്തിനിടെ തന്റെ ഷർട്ട് ഊരി അവതാരകയ്ക്ക് നൽകാൻ ഒരുങ്ങി വാർത്തകളിലിടം പിടിക്കുകയാണ് ഷൈൻ. താരത്തിന്റെ സ്റ്റൈലിനെ കുറിച്ച് പറയവെ നല്ല ഷർട്ടാണെന്ന് അവതാരക പറഞ്ഞതോടെയാണ് ഷൈൻ ഷർട്ട് ഊരി അവതാരകയ്ക്ക് നൽകാനൊരുങ്ങിയത്.
ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്ന ‘രംഗബലി’ എന്ന സിനിമയുടെ സംവിധായകൻ പവൻ ബസംസെട്ടി ഷൈനിന്റെ ഈ നീക്കം തടയുകയായിരുന്നു. ഷൈനിന്റെ ഷർട്ടിനെ അവതാരക വെറുതെ പ്രശംസിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഇതോടെ അഭിമുഖത്തിനിടെ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റുകയാണ് ഷൈൻ ചെയ്യുന്നത്.
താൻ ഷർട്ട് ഊരി നൽകാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് ഊരി നൽകിയാൽ ഇപ്പോൾ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു.
ഇതിനിടെയാണ് ഷൈൻ ഷർട്ട് അഴിച്ചത്. ഇത് തടയുകയായിരുന്നു. തുടർന്ന് അവതാരകയ്ക്ക് കൂളിംഗ് ഗ്ലാസ് നൽകുകയായിരുന്നു. മുൻപും മലയാളത്തിലെ അഭിമുഖങ്ങളിൽ നടൻ കിടന്നു കൊണ്ട് വരെ സംസാരിച്ചിരുന്നു. മൊബൈൽ വലിച്ചെറിയുകയും ചെയ്തിരുന്നു.
നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ‘ദസറ’യ്ക്ക ശേഷം ഷൈൻ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്.