ഒന്നിച്ച് ഒരു പടം ചെയ്യാന്‍ ശ്രമിച്ചു, രണ്ടാം ദിവസം തന്നെ മകന് മതിയായി, സിദ്ധിഖുമായുണ്ടായിരുന്ന കെമിസ്ട്രി മകനുമായിട്ടില്ലെന്ന് തുറന്നുപറഞ്ഞ് ലാല്‍

174

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ലാല്‍. നടനായും വില്ലനായൊക്കെ തിളങ്ങിയ ലാല്‍ ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഒത്തിരി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

Advertisements

ഇപ്പോഴിതാ മകനെ കുറിച്ച് ലാല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ മകന്‍ ജീന്‍ പോളുമൊന്നിച്ച് ഒരു സിനിമ ചെയ്യില്ലെന്നും അവര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം കൊടുക്കണമെന്നും ലാല്‍ പറയുന്നു.

Also Read: നിറം പോരെന്നും സുന്ദരിയല്ലെന്നും മുഖത്ത് നോക്കി പറഞ്ഞവരുണ്ട്, കരിയറിന്റെ തുടക്കത്തില്‍ നേരിട്ട അവഗണനകള്‍ തുറന്നുപറഞ്ഞ് ശോഭിത ധുലിപാല

പണ്ട് താനും സിദ്ധിഖുമുണ്ടായിരുന്ന കെമിസ്ട്രി സംവിധാനത്തില്‍ മകനുമായിട്ട് ഇല്ല. അത് മകന്റെ കൂടെ കിട്ടുന്നില്ലെന്നും താനും ജീനും ഒന്നിച്ച് ഒരു സിനിമ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും രണ്ടാമത്തെ ദിവസം തന്നെ അത് നടക്കില്ലെന്ന് മനസ്സിലായെന്നും ലാല്‍ പറഞ്ഞു.

ജീവന്‍ പിന്നെ ആ കാര്യവും പറഞ്ഞ് വന്നിട്ടില്ല. താനും ജീനും ഒരു കാര്യത്തെ രണ്ട് രീതിയിലാണ് കാണുന്നതെന്നും എന്നാല്‍ താനും സിദ്ധിഖും അങ്ങനെയായിരുന്നില്ലെന്നും തങ്ങള്‍ മാച്ചായിരുന്നുവെന്നും ആ ഒരു കെമിസ്ട്രി മകനുമായി മാച്ചാവുന്നില്ലെന്നും ലാല്‍ പറയുന്നു.

Also Read: ഭർത്താവ് എന്നെ അങ്ങനെയൊക്കെ ചെയ്യുന്നു, പാതിരാത്രിയിൽ ഭർത്താവിന് എതിരെ പരാതിയുമായി നടി രചിത പോലീസ് സ്റ്റേഷനിൽ

അതുകൊണ്ടുതന്നെ അവന് അവന്റെ വഴി തനിക്ക് തന്റേത് എന്ന് പറയുന്നതാണ് നല്ലത്. ഇപ്പോള്‍ സിദ്ധിഖിന്റെയും തന്റെയും സുഹൃത്തുക്കള്‍ വേറെ വെറെയാണെന്നും ഇന്ന് അവനോട് ഒരു ബഹുമാനം വന്നുപോയി എന്നും പണ്ടത്തെ പോലെ ഫ്രീയായി സംസാരിക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു.

Advertisement