വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളായി മാറിയ നടിയാണ് സംയുക്ത വർമ്മ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാ മാറുക ആയിരുന്നു സംയുക്ത വർമ്മ. ഏതാണ്ട് നാലു വർഷക്കാലം മാത്രമാണ് സംയുക്ത സിനിമാ രംഗത്ത് ഉണ്ടായിരുന്നത്.
ഈ നാലു വർഷക്കാലം കൊണ്ട് സംയുക്ത അഭിനയിച്ച 18 സിനിമകളും മികച്ച സ്വീകാര്യത ആയിരുന്നു നേടി എടുത്തത് ഇന്നും സംയുക്തയെ പ്രേക്ഷകർ ഓർമ്മിക്കുന്നത് ആ സിനിമകളിലൂടെ തന്നെയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിച്ച നടി അഭിനയ രംഗം വിടുക ആയിരുന്നു.
പിന്നീട് സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായിരുന്ന നടി തന്റെ യോഗാ ചിത്രങ്ങളും മറ്റു അരാധകർക്കായി പങ്കുവെച്ച് രംഗത്ത് എത്തുമായിരുന്നു. അതേ സമംയ നീണ്ട 17 വർഷങ്ങൾക്ക് ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ സംയുക്ത വർമ്മ പ്രത്യക്ഷപ്പെട്ടിരുന്നു. അപൂർവമായാണ് പൊതുവേദിയിൽ സംയുക്ത എത്താറുള്ളത്.
ഇടയ്ക്കിടെ നടൻ ബിജു മേനോനോട് പ്രേക്ഷകർ എന്നാണ് സംയുക്ത വർമ്മ അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് എന്നു ചോദിക്കാറുണ്ട്. അതിന് ബിജുമേനോൻ നൽകിയ മറുപടിയാകട്ടെ, പലപ്പോഴും സംയുക്ത എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന് ചോദിക്കുമ്പോൾ അതിന് ഞാൻ ഉത്തരം നൽകാറില്ല. കാരണം ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനം എടുത്തത് സംയുക്തയാണെന്നായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് സംയുക്തയുടെ വാക്കുകളും.
വിവാഹസമയത്ത് തന്നെ കുടുംബിനി ആകാനും കുടുംബ തിരക്കുകളിൽ ഏർപ്പെടുവാനുള്ള തയ്യാറെടുപ്പിലായിരുന്നു സംയുക്ത.യെന്നാണ് ബിജു പറയുന്നത്. ഇതിനിടയിലാണ് യോഗ പഠിക്കാൻ പോയത്. യോഗ പരിശീലനം തൻറെ മനസ്സിനും ശരീരത്തിനും ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ചു എന്ന് സംയുക്ത പറയുന്നു.അടുത്തിടെ ഒരു സോമയാഗത്തിന് എത്തിയപ്പോൾ സംയുക്ത പറഞ്ഞതും അഭിനയിക്കുന്നില്ല എന്നത് തന്റെ തന്നെ തീരുമാനമായിരുന്നു. ഞാനിപ്പോൾ സെലിബ്രിറ്റി ഒന്നുമല്ല. സാധാ ഒരു വീട്ടമ്മയാണെന്നായിരുന്നു.
ഇന്ന് താൻ സന്തോഷവതിയായ കുടുംബിനിയാണ്. മകന്റെയും ബിജുവേട്ടന്റെയും കാര്യം നോക്കി പൂർണ്ണ തൃപ്തിയായി ഞാൻ മുന്നോട്ട് പോവുകയാണ്. ഇപ്പോൾ ഞാൻ അങ്ങനെ ഫംഗ്ഷനുകൾക്കും പരിപാടികൾക്കും ഒന്നും പങ്കെടുക്കാറില്ല.
എന്നാൽ എൻറെ ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് യാഗത്തിന് ഞാൻ എത്തിയത്. ഇവിടെ എത്തിയപ്പോൾ എന്നെ ഇത്രയധികം ആളുകൾ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അതൊരു ഭാഗ്യമായി തന്നെയാണ് ഞാൻ കരുതുന്നതെന്നും സംയുക്ത പറഞ്ഞിരുന്നു.