ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അവസാന വീക്കിലേക്ക് അടുത്തുകൊണ്ടിരിക്കെ ഫാമിലി വീക്കാണ് ഇപ്പോൾ നടക്കുന്നത്. മത്സരാർഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം സെറീനയുടെ അമ്മയും ആന്റിയും എത്തിയിരുന്നു. ഇവർ സമ്മാനങ്ങൾ നൽകി മടങ്ങിയതിന് ശേഷമായിരുന്നു റെനീഷയുടെ അമ്മയും സഹോദരൻ അനീഷും അംലു എന്ന കുട്ടിയും വീട്ടിലേക്ക് എത്തിയത്. ഇവർ റെനീഷയ്ക്ക് ചില ഉപദേശങ്ങളും നൽകിയിരുന്നു.
ഈ ഉപദേശത്തിനിടെ സഹോദരൻ റെനീഷയോട് സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഞ്ജൂസ് എന്തെങ്കിലും മെസേജ് അയച്ചിരുന്നുവോന്ന റെനീഷയുടെ ചോദ്യത്തിന് കൃത്യമായി മറുപടി നൽകാതെ തന്ത്രപൂർവ്വം റെനീഷയിലെ മത്സരാർത്ഥിയെ പ്രചോദിപ്പിക്കുകയാണ് സഹോദരൻ ചെയ്തത്. പുറത്തെകാര്യങ്ങൾ സംസാരിക്കുന്നതിൽ പരിമിതികളുള്ളതിനാൽ റെനീഷയോട് കൃത്യമായി മറുപടി നൽകാതെ ഉപദേശിക്കുകയാണ് അനീഷ്.
വീട്ടുകാർക്ക് അഞ്ജൂസ് ഇറങ്ങിയിട്ട് മെസേജ് അയച്ചോ തങ്ങളോട് കാണിച്ച സൗഹൃദം റിയലാണോയെന്ന് മനസിലാക്കാനാണ് എന്ന് റെനീഷ ചോദിക്കുന്നുണ്ട്. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേയെന്നാണ് സഹോദരൻ അനീഷ് പറഞ്ഞുതുടങ്ങിയത്.
‘കൊച്ചിയിൽ നിന്ന് ഫ്‌ലൈറ്റ് കയറി ഒറ്റയ്ക്കല്ലേ നീ വന്നത്. എന്തിനാണ് നീ വന്നത്, 100 ദിവസം നിൽക്കാനല്ലേ, അങ്ങനെ 100 ദിവസം നിന്നാലെ കപ്പ് കിട്ടൂ. ഇവിടെയുള്ള എല്ലാവരും ഒരേ ഉദ്ദേശ്യത്തിലാണ് വന്നത്, അല്ലേ?. ലക്ഷ്യം ഒന്നാണ്. ഇത് ഒരു കുടുംബമാണ്, ഒറിജിനൽസായിട്ടാണ് വന്നത്, ശത്രുതയുണ്ടാകാം, സൗഹൃദമുണ്ടാകാം, എന്നാൽ ലക്ഷ്യം കപ്പ് ആണ്, അതിനാണ് പ്രധാന്യം കൊടുക്കേണ്ടത്’- എന്നാണ് അനീഷ് പറഞ്ഞത്.
കൂടാതെ, അനീഷ് ‘ദുബായിൽ നിന്ന് ചോക്ലേറ്റുകൾ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്‌യിൽ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നും’ റെനീഷയോട് പറയുന്നുണ്ട്. ഇക്കാര്യം മനസിലാകാതിരുന്ന റെനീഷ എന്താ എന്ന് ചോദിച്ചപ്പോൾ ഡയബറ്റീസാകും എന്ന് തമാശയായി അനീഷ് പറയുന്നുണ്ടായിരുന്നു.
‘അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായ്‌യിൽ നിന്ന് വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാൽ അമൃതും വിഷം എന്നൊക്കെയാണ് അനീഷ് പറയുന്നത്.
അടുത്തമാസം രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‌മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിൻ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്‌റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ഗോപിക?ഗോപി എന്നിവരായിരുന്നു തുടക്കത്തിൽ എത്തിയത്.
നിലവിൽ, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖിൽ മാരാർ, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയൻ മിഥുൻ എന്നിവരാണ് അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‌കുകളിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് എത്തിയിട്ടുണ്ട്.