‘ഞാനും മോളും തനിച്ചായി, അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങനെ പറയണം എന്നറിയില്ല’; ഭർത്താവ് പോയി 15ാം ദിനം ജോലിക്ക് ഇറങ്ങി; കേട്ടത് പരിഹാസം: ഇന്ദുലേഖ

531

മലയാളം മിനി സ്‌ക്രീൻ ആരാധകരായ കുടുംബ പ്രേക്ഷകർക്ക് വളരെ സുപരിചിതയും പ്രിയങ്കരിയും ആയ താരമാണ് നടി ഇന്ദുലേഖ. ദൂരദർശൻ സജീവമായരുന്ന കാലം തൊട്ട് സീരിയൽ രംഗത്ത് സജീവം ആയിരുന്ന ഇന്ദുലേഖ മികച്ച ഒരു നർത്തകി കൂടിയാണ്.

തന്റെ മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്നുണ്ട്. വളരെ യാദൃശ്ചികം ആയാണ് നടി സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഹീറോസ് എന്ന സീരിയലിലേക്ക് നടി എത്തുന്നത്. ഇതുവരെ ഏതാണ്ട് എഴുപത്തഞ്ചോളം സീരിയലുകളിലും 15 ൽ അധികം സിനിമകളിലും ഇന്ദുലേഖ അഭിനയിച്ചു കഴിഞ്ഞു.

Advertisements

അതേ സമയം താത്തിന്റെ യഥാർത്ഥ ജീവിതം വളരെ കൈപ്പേറിയത് ആയിരുന്നു. അടുത്തിടെ തന്റെ ജീവിത അനുഭവങ്ങൾ ഇന്ദുലേഖ തുറന്ന് പറഞ്ഞിരുന്നു. പുറത്തു നിന്ന് നോക്കുന്നവർക്ക് അഭിനേതാക്കൾ എല്ലാവരും ഗ്ലാമർ ലോകത്ത് ആണ് സന്തോഷം മാത്രമുള്ള ആളുകളാണ് എന്ന് ഒക്കെയാണ് കൂടുതൽ പേരുടെയും ധാരണ. എന്നാൽ എന്റെ അവസ്ഥ അതൊന്നും ആയിരുന്നില്ല. ആറു വർഷം മുൻപ് ഭർത്താവ് ആരോഗ്യ പ്രശ്നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയ സമയത്ത് പോലും താൻ അഭിനയിച്ചിരുന്നു എന്നാണ് ഇന്ദുലേഖ പറയുന്നു.

ഇപ്പോഴിതാ തന്നെയും മകളെയും തനിച്ചാക്കി അകാലത്തിൽ വിടപറഞ്ഞ ഭർത്താവിന്റെ ഓർമ്മദിവസം ഇന്ദുലേഖ കുറിച്ച വരികളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്:

ALSO READ- നാട്ടുകാർ പറയുന്നത് കേട്ട് അച്ഛനും അമ്മയും കരഞ്ഞു; എന്തു മാത്രം വിഷമം ഉണ്ടായിട്ടാകും; ലാൽ ജോസ് സാറിനോട് ഒരുപാട് കടപ്പാടുണ്ട്: അനുശ്രീ

ഇന്ദുലേഖ കുറിച്ച വാക്കുകൾ: എന്നും ഞങ്ങളുടെ ഹൃദയത്തിൽ… തീരാ നഷ്ടം… നീയില്ലാത്ത ഒൻപത് വർഷങ്ങൾ. എന്നായിരുന്നു. മുൻപും ഇന്ദുലേഖ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ‘പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്, അദ്ദേഹത്തിന്റെ പേര് ശങ്കർ കൃഷ്ണ എന്നായിരുന്നു, പോറ്റി എന്ന് വിളിക്കും, വീട്ടുകാർ അറിയാതെ പ്രണയം, രെജിസ്റ്റർ വിവാഹം,ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷം വീട്ടിൽ നിന്ന് ഡാൻസ് ക്ലാസ്സിൽ പോകുകയാണെന്ന് പറഞ്ഞ് പോറ്റിക്ക് ഒപ്പം പോയി. പോറ്റിയുടെ വീട്ടിൽ എല്ലാവർക്കും സമ്മതമായിരുന്നു. അമ്പലത്തിൽ പോയി താലി കെട്ടി പോറ്റിയുടെ വീട്ടിൽ എത്തിയ ശേഷം, പോറ്റി തന്നെ എന്റെ അമ്മയെ വിളിച്ച് കാര്യം പറയുകയായിരുന്നു.’

പിന്നീട് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്ന സിനിമ സംവിധാനം ചെയ്തു, അതിനുശേഷമുള്ള ഒരു യാത്രയിൽ അദ്ദേഹത്തിന് ഒരു അപകടം ഉണ്ടായി, അതുകൊണ്ട് ഒരു മാസത്തോളം അദ്ദേഹം കിടക്കയിൽ തന്നെ റെസ്റ്റ് ചെയ്യേണ്ടിവന്നു, ആ സമയം കൊണ്ട് കൈയിൽ ഉണ്ടായിരുന്ന പല പ്രൊജക്ടുകളും കൈവിട്ടു പോയി. പലരും ഒഴിവാക്കി. മ,ദ്യ,പാന ശീലം ഉണ്ടായിരുന്നു എങ്കിലും, പരാജയങ്ങൾ തുടർച്ചയായതോടെ മദ്യലഹരിയിൽ പോറ്റി പെട്ടു പോയി. എന്നാൽ വീണ്ടും അതിൽ നിന്നും കരകയറി സന്തോഷത്തോടെ ജീവിച്ചു വന്നപ്പഴാണ് അദ്ദേഹത്തിനു മാരകമായ കരൾ രോഗം പിടിപെട്ടതെന്ന് ഇന്ദുലേഖ പറയുന്നു.

ALSO READ- അയാളുടെ കൂടെ ജീവിക്കാൻ പറ്റുമെന്ന് തോന്നിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കൂ; നടി അനുമോൾ

പിന്നെയൊരിക്കൽ വയ്യാതെ അദ്ദേഹം പൂർണ്ണമായും ആശുപത്രി കിടക്കയിൽ ആയി, അങ്ങനെ ആയ സമയത്ത് അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ഞാൻ എംബിഎ പൂർത്തിയാക്കിയിരുന്നു. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയും ചെയ്യുന്നുണ്ട്. കൂടെ അഭിനയവും. പോറ്റി ആശുപത്രിയിൽ ഐസിയുവിൽ കിടക്കുമ്പോഴും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒപ്പം ഞാൻ നേരത്തെ ഏറ്റെടുത്ത ഉത്തരവാദിത്വം കാരണം എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അത് പക്ഷെ പലരും മോശമായി പറഞ്ഞു, ഭർത്താവ് ആശുപത്രിയിൽ കിടക്കുമ്പോൾ അവൾ ചായം തേച്ച് അഭിനയിക്കുന്നു എന്ന്. അന്നും ഇന്നും കുറ്റപ്പെടുത്താൻ മാത്രമേ ആളുകൾ ഉണ്ടായിരുന്നുള്ളു. അങ്ങനെ അദ്ദേഹം ഞങ്ങളെ വിട്ടുപോയെന്നാണ് ഇന്ദുലേഖ പറയുന്നത്.

‘അന്ന് ആ നിമിഷം മുതൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടൽ അതി ഭീകരമായിരുന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പോയി, ഞാനും മോളും തനിച്ചായി. അപ്പോൾ അനുഭവിച്ച ഒറ്റപ്പെടലും വേദനയും എങ്ങിനെ പറയണം എന്ന് അറിയില്ല. ഉറക്കമില്ലാത്ത രാത്രികൾ. ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല, മോൾക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോൾ 15 ദിവസം കഴിഞ്ഞ് ഞാൻ ബാങ്ക് ജോലിക്ക് പോകാൻ തീരുമാനിച്ചു.’

‘അന്ന് ഞാൻ ഇറങ്ങിയ നേരത്ത് വീട്ടിന്റെ അപ്പുറത്ത് നിന്ന് ഒരാൾ, ‘ഹൂം ഇറങ്ങിയിട്ടുണ്ട്’ എന്ന് പറഞ്ഞ ആ വാക്ക് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. പക്ഷെ അത്തരം കുത്തു വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ഞാൻ എന്റെ മകളെ മാത്രം ബോധിപ്പിച്ചാൽ മതി എന്ന രീതിയിൽ മുന്നോട്ട് പോയി, ഇപ്പോഴും അതേ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു’ എന്നുമാണ് ഇന്ദുലേഖ പറയുന്നത്.

Advertisement