അഖിലിനെ മാറ്റി നിര്‍ത്തിയിട്ടില്ല, എനിക്ക് സ്വന്തം സഹോദരനെ പോലെ; തെറ്റായ പ്രചാരണങ്ങളില്‍ പ്രതികരിച്ച് ഷിജുവിന്റെ ഭാര്യ

180

മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണ്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisements

ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള മത്സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ ഭാഗമായി മത്സരാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു.

Also Read: നിറഞ്ഞത് കണ്ണുകളല്ല, ഹൃദയമാണ്, മകളുടെ സര്‍പ്രൈസ് കണ്ട് ഞെട്ടി ജയേഷ്, മനസ്സുതൊട്ട കുറിപ്പ് പങ്കുവെച്ച് ലക്ഷ്മിപ്രിയ

മത്സരാര്‍ത്ഥികളില്‍ ഒരാളായ ഷിജുവിന്റെ ഭാര്യ പ്രീതിയും മകള്‍ മുകാനയുമാണ് ബിഗ് ബോസ് ഹൗസിലേക്ക് ആദ്യം എത്തിയത്. ഇരുവരെയും കണ്ട് ഷിജു ഞെട്ടിയിരുന്നു. അതിനിടെ പ്രീതി അഖില്‍ മാരാരോട് സംസാരിച്ചില്ലെന്നും അദ്ദേഹത്തിനെതിരെ ചില കാര്യങ്ങള്‍ പറഞ്ഞുവെന്നും സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രീതി. തനിക്ക് അഖില്‍ മാരാര്‍ സ്വന്തം സഹോദരനെ പോലെയാണെന്നും അങ്ങനെയൊരാളെ താന്‍ ഒഴിവാക്കി നിര്‍ത്തി എന്നൊക്കെ പറയുന്നത് തെറ്റായ പ്രചാരണമാണെന്നും അഖില്‍ നല്ല ഗുണങ്ങളുള്ള വ്യക്തിയാണെന്നും പ്രീതി പറയുന്നു.

Also Read: ശരിക്കും ദൈവം എന്നൊക്കെ പറയുന്നത് പോലെയാണ് ഞങ്ങള്‍ക്ക് അമ്മയെന്ന് സജീഷ്, ഇന്നത്തെ ദിനം ആഘോഷിക്കാന്‍ കാരണമുണ്ടെന്ന് സിത്താരയും

അഖിലിന്റെ ഭാര്യ ലക്ഷ്മി തന്റെ അടുത്ത സുഹൃത്താണ്. വെറുതേ ഇല്ലാത്ത വാര്‍ത്തകള്‍ പുറത്തുവിടരുത്. അഖിലും ഭാര്യയുമായുള്ള ബന്ധം താന്‍ ഇനിയും തുടരുമെന്നും താന്‍ ഷിജുവിനെ പോലെ ആരെയും നെഗറ്റീവാക്കില്ലെന്നും പ്രീതി പറയുന്നു.

താന്‍ ശോഭയോടും സെറീനയോടും ജുനൈസിനോടും അടക്കം എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയത്. ജുനൈസ് ശരിക്കും ഒരു ചെറിയ കുട്ടിയെ പോലെയാണെന്നും എല്ലാവരും ആരെയാണ് ടാര്‍ഗറ്റ് ചെയ്തതെന്ന് തനിക്ക് അറിയാമെന്നും പ്രീതി പറയുന്നു.

Advertisement