സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയാണ് ഇന്ന് കൃഷ്ണകുമാര്‍.
കൃഷ്ണകുമാറും കുടുംബവും പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ തന്റെ ഉറ്റസുഹൃത്തും നടനുമായ അപ്പ ഹാജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍.
അപ്പ ഹാജിയും കൃഷ്ണകുമാറും വര്‍ഷങ്ങളായി സുഹൃത്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടെയും കുടുംബാംഗങ്ങളും തമ്മിലും വളരെ നല്ല അടുപ്പത്തിലാണ്. അതുകൊണ്ടുതന്നെയാണ് കുടുംബാംഗങ്ങള്‍ എല്ലാവരെയും കൂട്ടി കൃഷ്ണകുമാര്‍ വിവാഹത്തിനെത്തിയത്.
കൃഷ്ണ കുമാറാണ് ഭാര്യ സിന്ധുവിനും മക്കളായ അഹാനയ്ക്കും ദിയയ്ക്കും ഇഷാനിക്കും ഹന്‍സികയ്ക്കുമൊപ്പം അപ്പ ഹാജിയുടെ മകളുടെ വിവാഹത്തിനെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇതുകൂടാതെ സിന്ധു കൃഷ്ണയും ഇഷാനിയും വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമാനടിമാരായ ബീന ആന്റണിയും മായ വിശ്വനാഥും , തെസ്‌നി ഖാനുമൊക്കെ അപ്പ ഹാജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.