തലകീഴായി കിടന്ന് ബ്ലാർണി സ്റ്റോൺ ചുംബിച്ച് ഹണിറോസ്; വശ്യമായ വീഡിയോ പങ്കുവെച്ച് താരം; അതിശയത്തോടെ ആരാധകർ!

249

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോൾ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനിൽക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഹണി റോസ് യൂറോപ്പിലും ഉദ്ഘാടനത്തിന് എത്തിയിരുന്നു. അയർലന്റിലാണ് താരമെത്തിയിര്കകുന്നത്. കുടുംബസമേതം ഇവിടെ അവധിയും ആഘോഷിക്കുകയാണ് താരം.

ALSO READ- എന്റെ അഫ്ഗാൻ ലുക്കും നിറവും കണ്ട് തീ വ്ര വാദിയാണെന്ന് തെറ്റിദ്ധരിച്ചു; അമേരിക്കൻ എയർപോർട്ടിൽ മുസ്ലിം ആണെങ്കിൽ ഒന്ന് സൂക്ഷിക്കും: രക്ഷപ്പെട്ട കഥ പറഞ്ഞ് ടിനി ടോം

പിന്നാലെ ഹണി റോസ് പ്രശസ്തമായ ബ്ലാർണി കാസിലിലെ ബ്ലാർണി സ്റ്റോൺ ചുംബിച്ചിരിക്കുകയാണ് താരം. തല കീഴായി കിടന്ന ബ്ലാർണി സ്റ്റോൺ ചുംബിക്കുന്ന ഹണിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ഹണി റോസ് തന്നെയാണ് പ്രശസ്തമായ ബ്ലാർണി സ്റ്റോൺ താൻ ചുംബിച്ചിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാർണി കാസിൽ. ഒരിക്കലും നഷ്ടപ്പെടുത്താനാകാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഇവിടെ. കോട്ടയുടെ മുകളിൽ കയറി ഈ കല്ലിൽ ചുംബിക്കുന്ന അപൂർവ്വ അനുഭവം ഒരാളും നഷ്ടപ്പെടുത്തരുത്’- ഹണി റോസ് കുറിച്ചു.

ALSO READ-‘നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് യോജിപ്പില്ല’; അമൃത സുരേഷിന്റെ അച്ഛൻ അന്ന് പറഞ്ഞതിങ്ങനെ

അയർലൻഡിലെ കോർക്കിനടുത്തുള്ള 1500 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു മധ്യകാല കോട്ടയാണ് ബ്ലാർണി കാസിൽ. അയർലാൻഡിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരിടമാണ് ഇവിടെ. കോട്ടയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ബ്ലാർണി സ്റ്റോൺ ചുംബിച്ചാൽ വശ്യതയോടെ സംസാരിച്ച് ആളുകളെ കീഴടക്കാനുള്ള വാക്ചാതുരി ലഭിക്കുമെന്നാണ് നിലനിൽക്കുന്ന വിശ്വാസം.

Advertisement