ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നത്: മിഥുൻ രമേശ് പറഞ്ഞത് കേട്ടോ

262

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലേക്ക് മിനി സ്‌ക്രീനിൽ നിന്നും എത്തിയ താരമാണ് മിഥുൻ രമേശ്. അവതാരകൻ ആയെത്തി പ്രേഷകരുടെ മനസിലിടം നേടി. അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെ കാൾ മിഥുനെ പ്രശസ്തനാക്കിയത് ഒരു ടെലിവിഷൻ ഷോയിലെ അവതാരക വേഷമാണ്.

സിനിമാ നടനാകാൻ ആഗ്രഹിച്ച് സീരിയൽ താരവും ഡബിംഗ് ആർടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി തിളങ്ങി മിഥുൻ രമേഷ് തിളങ്ങിയിരുന്നു. മിഥുന് എന്നും സപ്പോർട്ടായി ഭാര്യ ലക്ഷ്മിയും ഒപ്പമുണ്ട്. മിഥുനും ഭാര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിലും സജീവമാണ്.

Advertisements

അതേ സമയം ഒരു പ്രേമം പൊട്ടി തേപ്പ് കിട്ടി നിൽക്കുന്ന സമയത്താണ് ലക്ഷ്മിയെ താൻ കണ്ടു മുട്ടുന്നത് എന്ന് മിഥുൻ രമേഷ് മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ദുബായിയിൽ ഒരു ഷോയ്ക്കിടെ ആണ് ലക്ഷ്മിയെ പരിചയപ്പെട്ടതെന്നും തന്നെ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന ആളാണ് ലക്ഷ്മിയെന്നും താരം പറയുന്നു.

Also Read
മറ്റ് ആരുടെയെങ്കിലും അണ്ടർവെയർ ഉപയോഗിച്ചിട്ടുണ്ടോ, സെ ക് സി ന് ഇടയിൽ ഉറങ്ങിയിട്ടുണ്ടോ, കുക്കുവിനോടും ലിജോയോടും ദീപ ചോദിച്ചത് കേട്ടോ

ദുബായിൽ ഒരു ഷോയ്ക്കിടെയാണ് ലക്ഷ്മിയെ പരിചയപ്പെട്ടത്. ഒരു ചെറിയ പ്രേമമൊക്കെ പൊട്ടി തേപ്പൊക്കെ കിട്ടിയസമയത്താണ് പരിചയപ്പെടുന്നത്. നമ്മളെ സപ്പോർട്ട് ചെയ്ത് നിൽക്കുന്ന ഒരാൾ എന്ന നിലയിലും, കലയോടുള്ള ഇഷ്ടം മനസിലാക്കുന്ന ഒരാൾ കൂടിയാവുകയാണെങ്കിൽ ഭയങ്കര നല്ലതായിരിക്കും. അവൾക്കും അതിനകത്തൊരു പാഷൻ ഉണ്ട്.

ലൈക്ക്സൊക്കെ ഒരേ പോലെയാണ്. അതൊക്കെ ആയപ്പോൾ നമ്മൾ വിചാരിച്ചു പ്രോപ്പർ ആയിട്ടുള്ള റൂട്ടിൽത്തന്നെ പോകാം എന്ന്. പിന്നീട് പ്രേമിച്ചു വീട്ടിൽ പറഞ്ഞു. ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എതിർപ്പൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിനിമയെന്നും പറഞ്ഞ് നടക്കുമോ എന്ന പേടി അമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു.

എല്ലാം ഓക്കെ ആയിട്ട് വന്നു, കാര്യങ്ങലെല്ലാം ഗംഭീരമായി. ഇപ്പോഴും ഓരോ പരിപാടിക്കും സപ്പോർട്ട് ആയിട്ട് നിൽക്കുന്നത് ലക്ഷ്മിയാണ് മിഥുൻ പറഞ്ഞു. കേരള കൗമുദി ഓൺലൈനിനോടാണ് മിഥുൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

Also Read
പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു പക്ഷേ: ആദ്യ വിവാഹത്തെ പറ്റി ഗായിക രഞ്ജിനി ജോസ് പറഞ്ഞത്

Advertisement