നാളത്തെ വോട്ടര്‍മാര്‍ നിങ്ങളാണ്, പണം വാങ്ങി ആര്‍ക്കും വോട്ടുചെയ്യരുത്, വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് വിജയ്, കൈയ്യടിച്ച് ആരാധകര്‍

69

പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുള്ള സൂപ്പര്‍താരമാണ് ദളപതി വിജയ്. അഭിനയിച്ചിട്ടുള്ള സിനിമകളില്‍ 95 ശതമാനം ചിത്രങ്ങളും തകര്‍പ്പന്‍ വിജയങ്ങളാക്കി മാറ്റിയിട്ടുള്ള വിജയിയുടെ ഓരോ ചിത്രങ്ങള്‍ക്ക് വേണ്ടിയും ആവേശത്തോടെ ആണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്.

Advertisements

സമകാലീന സാഹൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ എല്ലാം തന്റെ നിലപാട് സിനിമയില്‍ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താര കൂടിയാണ് വിജയ്. ഇപ്പോഴിതാ തമിഴ്നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവരുകയാണ് ദളപതി വിജയ്.

Also Read; ഇതെന്താ ട്രിപ്പിന് പോകുവാണോ, പ്രസവത്തിന് പോകുംമുമ്പുള്ള ഹോസ്പിറ്റല്‍ ബാഗ് കണ്ട് പലരും ചോദിച്ചു, ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും, ലിന്റു റോണി പറയുന്നു

പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയ നന്ദിനി എന്ന കുട്ടിക്ക് വിജയ് സമ്മാനമായി നല്‍കിയത് ഡയമണ്ട് നെക്ലേസായിരുന്നു. വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ വിജയിയുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന വിജയം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികളെയാണ് പരിപാടിയില്‍ വെച്ച് അനുമോദിച്ചത്. പരിപാടിയില്‍ സംസാരിക്കവെ വിജയ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Also Read: സന്തോഷമെന്താണെന്ന് അവന്‍ അറിഞ്ഞിട്ടില്ല, എന്നാലും എല്ലാവരെയും ചിരിപ്പിക്കും, സുധിയെ കുറിച്ച് വേദനയോടെ സഹോദരന്‍ പറയുന്നു

തന്റെ പേരില്‍ നടത്തുന്ന പരിപാടിയുടെ പേരില്‍ പൊതു ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുതെന്ന് വിജയ് പറഞ്ഞു. നാളത്തെ വോട്ടര്‍മാര്‍ നിങ്ങളാണെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞ വിജയ് പണം വാങ്ങി ആര്‍ക്കും വോട്ട് ചെയ്യരുതെന്നും പറഞ്ഞു.

പണം വാങ്ങി വോട്ടുചെയ്യുമ്പോള്‍ സ്വന്തം വിരല്‍ കൊണ്ട് കണ്ണില്‍ കുത്തുന്നതിന് തുല്യമാണെന്നും വിജയ് പറഞ്ഞു. വിജയിയുടെ ആരാധകര്‍ ഇതിന് മുമ്പും തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

Advertisement