ആറുവർഷമായി സിംഗിൾ പേരെന്റാണ്; ആദ്യം ഡിപ്രഷനായിരുന്നു, പിന്നെ കുറെ കാര്യങ്ങൾ പഠിച്ചു; ഇനിയൊരു കല്യാണം വേണ്ട: വൈഗയുടെ അമ്മ സന്ധ്യ

271

സ്വാസിക അവതാരകയായി എത്തുന്ന അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും എന്ന ഷോയിലൂടെ പ്രശസ്തരായ അമ്മയും മകളുമാണ് സന്ധ്യയും വൈഗയും. ഡാൻസറും അധ്യാപികയുമായ സന്ധ്യയുടെയും വൈഗയുടെയും പെർഫോമൻസ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

ടീച്ചിംഗ് പ്രൊഫഷനായിരുന്ന സന്ധ്യ ഡാൻസ് പാഷൻ ആക്കിയാണ് ഈ രംഗത്തേക്ക് ഇറങ്ങിയത്. അമ്മ-മകൾ ബന്ധത്തിനപ്പുറം ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്തും ഓപ്പൺ ആയി പറയുവാനും അടിയാണെങ്കിൽ നല്ല അടി ഉണ്ടാക്കുവാനും സ്‌നേഹമാണെങ്കിൽ അതുപോലെ സ്‌നേഹിക്കുവാനും തങ്ങൾക്ക് കഴിയുമെന്ന് വൈഗ അമ്മയെപ്പറ്റി പറയുന്നു.

Advertisements

ഈ ഷോയിൽ വെച്ചാണ് സന്ധ്യ ദാമ്പത്യജീവിതം വേർപെടുത്തിയതിനെ കുറിച്ചും സംസാരിച്ചത്. കൂടാതെ മകൾക്ക് ഒപ്പം കുറെ ഡാൻസ് റിൽസ് ചെയ്തിരുന്നെന്നും മകൾ എന്ന ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് എന്നും സന്ധ്യ പറഞ്ഞിരുന്നു. സന്ധ്യ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമിൽ മകളായി എത്തിയത് വൈഗ തന്നെയായിരുന്നു.

വൈഗ മൂന്നാം വയസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട്. അമ്മയാണ് തന്നെ ഡാൻസിലേക്ക് കൊണ്ടുവന്നതെന്നും ഇരുവരും ഒന്നിച്ച് വേദികളിൽ പെർഫോം ചെയ്യാറുണ്ട് എന്നും വൈഗ പറയുന്നു.

ALSO READ- അച്ഛന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാകാതെ രാഹുൽ; കൊല്ലം സുധിയുടെ മകന്റെ കുറിപ്പിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

‘തനിക്ക് ഗുരുവെന്ന നിലയിൽ മകളുടെ പ്രകടനത്തിൽ എന്നും അഭിമാനം കൊള്ളാമെന്നും മകൾക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നത് താനാണെന്നും സന്ധ്യ പറയുന്നു. ‘സിംഗിൾ പേരെന്റ് ആണ് ഞാൻ. സഹായത്തിന് എൻറെ പേരെന്റ്‌സ് ഉണ്ട്.’

‘അവളുടെ കാര്യങ്ങളും ആവശ്യങ്ങളും എല്ലാം അവൾ എന്നോടാണ് പറയാറുള്ളത്. ആറുവർഷത്തോളം സിംഗിൾ പേരെന്റാണ്. തുടക്കത്തിൽ ഭയങ്കര ഡിപ്രഷൻ ആയിരുന്നു. അത് മാറാൻ കുറെ സമയമെടുത്തു. അതിൽ നിന്ന് ഞാൻ കുറെ കാര്യങ്ങൾ പഠിക്കുകയും ചെയ്തു.’- എന്നാണ് സിന്ധു പറയുന്നത്.’

‘ഒരു സ്ത്രീയെന്ന നിലയിൽ ആരെയും ആശ്രയിക്കാതെ നമുക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റും. പേടിച്ച് പിന്നോട്ട് പോകാതെ ധൈര്യത്തോടെ നമുക്ക് മുന്നോട്ടു പോകാൻ കഴിയും. എന്നിലൂടെ തന്നെ ഞാൻ മനസ്സിലാക്കിയ കാര്യമാണ് അത്. ഇനി ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കുന്നേയില്ല. എനിക്കെല്ലാം എന്റെ മകളോട് ഷെയർ ചെയ്യാൻ പറ്റുന്നുണ്ട്. അതിനാൽ തന്നെ ഇനി ഒരു കല്യാണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല’- ഭാവിയെ കുറിച്ച് സന്ധ്യ പറയുന്നു.

Advertisement