‘ക്ലൈമാക്‌സ് മോഹൻലാലിന് ഇഷ്ടമായി; പക്ഷെ’! ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നു? സത്യം വെളിപ്പെടുത്തി ജീത്തു ജോസഫ്

159

മലയാള സിനിമാ രിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഒന്നാം ഭാഗം തീയേറ്ററുകളിൽ വലിയ ഹിറ്റായപ്പോൾ ദൃശ്യം02 ഒടിടി റിലീസിലൂടെ ലോകമെമ്പാടും ചർച്ചയാക്കപ്പെടുകയായിരുന്നു. ഹിന്ദിയിൽ ദൃശ്യം-2 തിയേറ്ററിലെത്തിയപ്പോൾ വലിയ വിജയം കൊയ്തതും ശ്രദ്ധേയമായി.

ഇപ്പോൾ കൊറിയൻ ഭാഷയിലേക്കും റീമേക്ക് ചെയ്യാനിരിക്കുകയാണ് ദൃശ്യം സിനിമ. ഇതിനിടെ മലയാളത്തിലും ഹിന്ദിയിലുമായി ദൃശ്യം-3 എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഉടനെ ദൃശ്യം-3 ഒരുമിച്ച് ഹിന്ദിയിലും മലയാളത്തിലും റിലീസാകുമെന്നാണ് വാർത്തകളുണ്ടായിരുന്നത്.

Advertisements

എന്നാൽ ദൃശ്യം-3 ഉണ്ടായേക്കാമെന്നം ഉടനെ ഉണ്ടാകാൻ സാധ്യതയില്ലെന്നും വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നിൽ അവതരിപ്പിച്ചു എന്ന തരത്തിൽ വാർത്ത പുറത്തെത്തിയിരുന്നു. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുൻനിർത്തി ജീത്തു ജോസഫ് ചിത്രത്തിൻറെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നുമായിരുന്നു പിങ്ക് വില്ല റിപ്പോർട്ട് ചെയ്തതത് .

ALSO READ- ഉണ്ണി മുകുന്ദന് ആശ്വാസമായി വീണ്ടും കോടതി വിധി; പീ ഡ ന കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

എന്നാൽ ഈ റിപ്പോർട്ടുകൾ ജീത്തു ജോസഫ് തള്ളിുകയാണ്. ദൃശ്യം 3 ആയി പുറത്തു നിന്ന് കഥ എടുക്കുന്നില്ല എന്നാണ് ജീത്തു ജോസഫ് പറയുന്നത്. കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ല. പ്രചരിക്കുന്നതെന്നും അടിസ്ഥാന രഹിതമായ റിപ്പോർട്ടുകളാണ്. ഇതൊക്കെ ആരുടെ സൃഷ്ടിയാണ്.. എല്ലാം ഒത്തുവരുമ്പോൾ മാത്രം സംഭവിക്കേണ്ട സിനിമയാണ് ദൃശ്യം 3. എപ്പോൾ, എങ്ങനെ എന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് ജീത്തു പറയുന്നത്.

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോൾ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാൻ ഉണ്ടായിരുന്നതല്ല. 2015ൽ പലരും കഥയുണ്ടാക്കാൻ തുടങ്ങിയപ്പോൾ ആന്റണി പറഞ്ഞതനുസരിച്ച് ഞാൻ ഒന്ന് ശ്രമിച്ചുനോക്കിയതാണെന്നും അപ്പോൾ കിട്ടിയെന്നുമാണ് ദൃശ്യം -2നെ കുറിച്ച് ജീത്തു പറയുന്നത്. മൂന്നാംഭാഗത്തിന്റെ കാര്യം ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കിൽ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാൻ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാൽ തീർച്ചയായും ചെയ്യുമെന്നാണ് ജീത്തു പറയുന്നത്.

ALSO READ- അച്ഛൻ മ രിച്ചി ട്ട് രണ്ടര മാസം മാത്രം; ഗോപി സുന്ദറും അമൃതയും വിദേശത്ത് ആഘോഷത്തിൽ; അവർ ചിൽ ചെയ്യാൻ പോയതല്ലെന്ന് വിമർശനങ്ങളോട് അഭിരാമി സുരേഷ്

കൂടാതെ, യഥാർഥത്തിൽ ദൃശ്യം 3ന്റെ ക്ലൈമാക്സ് തന്റെ കൈയിലുണ്ടെന്നും പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. അത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കിൽ ഒരുപാട് സംഭവങ്ങൾ വരണം. അതുകൊണ്ട് നടക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കിൽ വിട്ടുകളയുമെന്നും ജീത്തു ജോസഫ് പറയുന്നു. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കുമെന്നും ആറ് വർഷം സമയമാണ് ആന്റണിയോട ചോദിച്ചിരിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

Advertisement