യൂട്യൂബ് ഉപഭോക്താക്കള്ക്ക് ഏറെ സുപരിചിതരാ ജിസ്ബിയും അമലും. പ്രേക്ഷകർക്ക് ഇവർ ഇച്ചായനും കുഞ്ഞാറ്റയുമാണ്. ഇരുവരും പരസ്പരം വിളിക്കുന്ന പേര് തന്നെയാണ് ഇപ്പോൾ പ്രേക്ഷകരും ഇവരെ വിളിക്കുന്നത്. ഏറെ പ്ര തി സന്ധികൾക്ക് ശേഷം പ്രണയിച്ചു വിവാഹിതിരായവർ ആണ് ഇരുവരും. വെറുതെ തുടങ്ങിയ ഒരു യൂട്യൂബ് ചാനൽ ആണ് ഇന്ന് ഒരു മില്യണിലേക്ക് പോയികൊണ്ടിരിക്കുന്നത്.
അതേസമയം, തങ്ങൾക്ക് യൂട്യൂബിൽ നിന്നും വരുമാനം കിട്ടും എന്നോർത്തല്ല, നാല് പേര് അറിയണം എന്നുള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയതെന്ന് ഇരുവരും പറയുന്നു. ഒരു ചെറിയ ഫോൺ കൊണ്ടാണ് ആദ്യ കാലങ്ങളിൽ വീഡിയോ ചെയ്തിരുന്നത്. ഞങ്ങൾ ആരെയും ഡിപ്പെൻഡ് ചെയ്തു ജീവിച്ച വ്യക്തികൾ അല്ല. പല രാത്രികളിലും ഞങ്ങളുടെ റൂമിന്റെ പിറകിൽ നിൽക്കുന്ന മാവിലെ മാങ്ങ ആരുന്നു ഞങ്ങളുടെ ആഹാരമെന്നും കഷ്ടപ്പാടിനെ കുറിച്ച് താരങ്ങൾ പറയുന്നത്.
കൂടാതെ, ഇപ്പോൾ ഞങ്ങൾക്ക് വലിയ കാശാണ് അതാണ് ഇതാണ് എന്നൊക്കെ കരുതുന്ന ആളുകൾ ഉണ്ടെന്നും പക്ഷെ അതൊക്കെ ആകുന്നതിനും മുൻപ് വളരേ കഷ്ടപ്പെട്ട ഒരു കാലം ഉണ്ട് ഞങ്ങൾക്കെന്നും കുഞ്ഞാറ്റയും അമലും പറയുന്നു. ഒരിക്കൽ നല്ല ഫുഡിന് വേണ്ടി പോലും ആഗ്രഹിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു, അന്ന് ഞങ്ങളെ ഒന്ന് പിടിച്ചു നിർത്തിയത് ജോലി ചെയ്തിരുന്ന ഷോപ്പിലെ മാഡം ആണ്. പല ദിവസവും രാത്രിയിൽ ഞാൻ കാറിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നും അമൽ പറഞ്ഞു.
തങ്ങൾ ഇപ്പോൾ ചിരിച്ചു കളിച്ചു നടക്കുന്നു എന്നാണെങ്കിലും ജീവിതത്തിൽ നമ്മൾ അനുഭവിച്ച കുറെ ബുദ്ധിമുട്ടുകൾ ഉണ്ട്. കഷ്ടപെട്ടാൽ നമ്മൾക്ക് ജീവിതം കിട്ടും. നമ്മുടെ കഷ്ടപ്പാടിന് ഒരു സത്യസന്ധത ഉണ്ടെങ്കിൽ ഉറപ്പായും നമ്മൾക്ക് നല്ലൊരു ജീവിതം കിട്ടുമെന്നും അമൽ പറയുന്നു.
യൂട്യൂബിൽ നിന്നും ആദ്യമായി കിട്ടുന്ന ഇൻകം ഇരുപതിനായിരം അടുത്താണ്. അതൊക്കെ കുറേക്കാലത്തിനു ശേഷമാണു വരുന്നത്. ആദ്യം കിട്ടുന്ന വരുമാനം കൊണ്ട് നല്ല ഭക്ഷണം വാങ്ങി കഴിക്കുകയും കടം വീട്ടുകയുമായിരുന്നു. പിന്നെ നല്ലൊരു വീട്ടിലേക്ക് മാറിയതും അതിന് ശേഷമാണെന്നും ഇരുവരും വെളിപ്പെടുത്തി.
ഒരിക്കൽ കാശില്ലാത്തതിന്റെ പേരിൽ ഒരുപാട് അവഗണനകൾ നേരിട്ടിരുന്നു എന്നും ഇവർ പറയുന്നു. തങ്ങളുടെത് ഒളിച്ചോട്ടമായിരുന്നില്ല, പക്ഷെ പ്രേമിച്ചു വിവാഹം കഴിച്ചതാണ്. പള്ളിയിലെ കൊയറിൽ പാടാൻ വന്നപ്പോൾ മുതലുള്ള പരിചയം ആയിരുന്നു ആ സമയം അമൽ കപ്യാരായിരുന്നു പളളിയിലെന്നും കുഞ്ഞാറ്റ മൈൽ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.