അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടെ വാലിബൻ. ആരാധകരൊന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതൽ ഓരോ വിവരങ്ങളും അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
അടുത്തിടെ മലൈക്കോട്ടെ വാലിബന്റെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. മോഹൻലാലിന്റെ പിറന്നാളോടനുബന്ധിച്ചാണ് വീഡിയോ പങ്കുവെച്ചിരുന്നത്.
ഇതിനിടെ് ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് എത്തുകയെന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ചിത്രീകരണം അവസാനിക്കും. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുണ്ടാകും. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകനും. ഏറ്റവും ഒടുവിലായി ചിത്രത്തിന്റെ പാക്കപ്പ് താരങ്ങളും അണിയറ പ്രവർത്തകരും ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പാക്കപ്പിന് പിന്നാലെ നടത്തിയ പാർട്ടിയിൽ സംസാരിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇന്ത്യൻ സ്‌ക്രീൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് മോഹൻലാൽ പറയുന്നുത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവുമെന്നും തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിൽ നന്ദിയുണ്ടെന്നും മോഹൻലാൽ പറയുകയാണ്.
‘ലിജോ എന്താണെന്ന് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. ഇതൊരു മികച്ച സിനിമയാണ്. കാലാവസ്ഥ ഉൾപ്പടെ ഒരുപാട് ആശങ്കകളുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നു.’- എന്നാണ് മോഹൻലാൽ പറയുന്നത്.
‘സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യൻ സ്‌ക്രീൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി.- മോഹൻലാൽ സംസാരിക്കുന്നു.
അതേസമയം, രാജസ്ഥാനിലടക്കം ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് കഴിഞ്ഞ ദിവസമായിരുന്നു ലിജോ പാക്കപ്പ് പറഞ്ഞത്. ചിത്രീകരണം പൂർത്തിയാക്കിയ വേളയിൽ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറയുകയാണ്.
കുറച്ചധിക ദിവസത്തെ ഷൂട്ടിങ് നമ്മൾ പൂർത്തിയാക്കിയെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നും ലിജോ പറയുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദി പറയുകയാണ്. ഈ സിനിമ എല്ലാവർക്കും അഭിമാനിക്കാൻ കാരണമാവണമെന്നും പ്രേക്ഷകർ ഇഷ്ടപ്പെടണമെന്നും ഞാൻ ആഗ്രഹിക്കുന്നെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്.