ന്നാ താന്‍ കേസുകൊട് എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കഥാപാത്രങ്ങളായിരുന്നു സുരേഷും സുമലതയും. നടന് രാജേഷ് മാധവനും നടി ചിത്രാനായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സുരേഷനും സുമലതയ്ക്കും ആരാധകര്‍ ഏറിയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരു ചിത്രം ഒരുങ്ങുകയാണ്.
സുരേഷന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയ കഥ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. രതീഷ് ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായി നേരത്തെ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവന്നിരുന്നു.
ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സുരേഷന്റെ പ്രണയ നോട്ടങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുമലതയെ സംവിധായകന് പഠിപ്പിക്കുകയും പിന്നാലെ സുമലത അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹൃദയ ഹാരിയായ പ്രണയ കഥ എന്ന ചിത്രം മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയോടെയാണ് ഒരുങ്ങുന്നത്.