അളവ് എടുക്കാനായി അടി വസ്ത്രങ്ങളിൽ നിൽക്കണം, ര തി മൂർച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കണം, അത് അഭിനയിച്ച് കാണിക്കണം: ഓഡിഷന് പോയപ്പോഴത്തെ ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് റായി ലക്ഷ്മി

2754

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി റായി ലക്ഷ്മി എന്ന ലക്ഷ്മി റായ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും നിരവധി ആരാധകരെ താരം നേടിയെടുത്തിരുന്നു. മലയാളം തമിഴ് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലായി അനേകം മികച്ച സിനിമകളിൽ താരം വേഷമിട്ടിട്ടു

തന്റെ പതിനേഴാമത്തെ വയസ്സിൽ ഒരു തമിഴ് ചിത്രത്തിലൂടെയാണ് റായി ലക്ഷ്മി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. മുൻ ബാസ്‌ക്കറ്റ് ബോൾ കളിക്കാരി കൂടിയായ റായി ലക്ഷ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരിയിൽ എത്തിയത്. മലയാളം സിനിമയിലും സജീവമായ സാന്നിധ്യമാണ് റായി ലക്ഷ്മി.

Advertisements

Also Read
പൂർണ ന ഗ് ന യായി വരെ അഭിനയിച്ചിട്ടുണ്ട്, അതിൽ എന്താണ് തെറ്റ്: നടി കനി കുസൃതി ചോദിച്ചത് കേട്ടോ

ആദ്യ കാലത്ത് ലക്ഷ്മി റായ് എന്ന പേരിലറിയപ്പെട്ട താരം പിന്നീട് ആ പേരിന് രാശിയില്ലെന്ന് പറഞ്ഞ് റായി ലക്ഷ്മി എന്ന് പേര് പരിഷ്‌കരിക്കുക ആയിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണാ താരം. അതേ സമയം സിനിമയിൽ കാസ്റ്റിങ് കൗച്ചുകൾ ഉണ്ടെന്നും എന്നാൽ ഇന്നതിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും മുമ്പ് ഒരിക്കൽ റായി ലക്ഷ്മി തുറന്നു പറഞ്ഞിരുന്നു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തന്റെ സുഹൃത്തായ ഒരു മോഡലിന് ഓഡിഷനിൽ പോയപ്പോൾ നേരിടെണ്ടിവന്ന സംഭവത്തെക്കുറിച്ച് പറഞ്ഞാണ് താരം സിനിമാ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയത്. എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി.

ര തി മൂർച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട് അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെൺകുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരു കയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു.

Also Read
അന്ന് എന്നെ കണ്ട് മീന ഭയന്നു, അമ്മ പറഞ്ഞിട്ടും അവരുടെ പേടി മാറിയില്ല: മീനയ്ക്ക് ഒപ്പമുള്ള അനുഭവം പറഞ്ഞ് രാജ് കിരൺ

ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി. പെൺകുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടിവസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്.

ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുൻപ് പലരെയും കാണേണ്ടിവരും. സംവിധായകൻ അറിയാത്ത ആളുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.

മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും റായി ലക്ഷ്മി പറയുന്നു. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിർബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ.

ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുൻപ് പലരെയും കാണേണ്ടിവരുമെന്നു പറഞ്ഞ താരം എന്നാൽ ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും കൂട്ടിച്ചേർത്തു. റോക്ക് എൻ റോൾ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, അണ്ണൻ തമ്പി, രാജാധിരാജ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയവയാണ് റായി ലക്ഷ്മി മലയാളത്തിൽ അഭിനയിച്ചുട്ടുള്ള പ്രധാന ചിത്രങ്ങൾ.

Also Read
എന്റെ അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവും ആണ്, അതു കൊണ്ടു തന്നെ ഫാമിലി സപ്പോർട്ട് ഒന്നും ഉണ്ടായിരുന്നില്ല: നടി ഇനിയ

Advertisement