മകള്‍ കല്യാണി അഭിനയലോകത്തേക്ക് എത്തുമോ, ഒടുവില്‍ ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി ബിന്ദു പണിക്കര്‍

162

മലയാളി സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

Advertisements

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

Also Read: ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരന്‍, വിനായകന്‍ ചേട്ടനെ ഒത്തിരി ഇഷ്ടം, അദ്ദേഹത്തെ പോലെ വേറെയൊരാളെ ഞാന്‍ കണ്ടിട്ടില്ല, തുറന്നുപറഞ്ഞ് രജിഷ വിജയന്‍

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. കല്യാണി എന്നാണ് പേര്. സോഷ്യല്‍മീഡിയയിലെല്ലാം ഒത്തിരി സജീവമായ കല്യാണി അമ്മയുടെ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ ആരാധകരുടെ ഈ സംശയത്തിന് മറുപടി നല്‍കുകയാണ് ബിന്ദു പണിക്കര്‍. മകള്‍ ഇപ്പോള്‍ പഠിക്കുകയാണെന്നും ഡിഗ്രി കഴിഞ്ഞുവെന്നും വിദേശത്താണെന്നും വീണ്ടും അവിടെ പഠിക്കണമെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് തന്നെ പോയിരിക്കുകയാണെന്നും ഓരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളായിരിക്കുമല്ലോ എന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Also Read: പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്തു, പ്രണയത്തെ എതിര്‍ത്ത വീട്ടുകാരെ വിട്ട് പോകുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു, വിവാഹ വിവരം പങ്കുവെച്ച് ടിക് ടോക് താരം അതുല്യ പാലക്കല്‍

അവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി അവള്‍ വരട്ടെ. എന്നിട്ട് ചോദിക്കാം അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നും ബിന്ദു പണിക്കര്‍ പറഞ്ഞു. കല്യാണി ഒ്‌രു മികച്ച ഡാന്‍സര്‍ കൂടിയാണ്.

Advertisement