മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയന്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സൂപ്പര്‍ വിജയത്തോടെ രജിഷ വിജയന് പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
യുവ സൂപ്പര്‍താരം ധനുഷ് നായകനായ കര്ണന് എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള രജിഷയുടെ അരങ്ങേറ്റം. ആദ്യ സിനിമയായ അനുരാഗ കരിക്കിന് വെള്ളത്തില്‍ കൂടിത്തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ രജിഷ വിജയന് ഇതിനോടകം ഒത്തിരി സിനിമകള്‍ ചെയ്തു.
ഇപ്പോഴിതാ നടന് വിനായകനെ കുറിച്ച് രജിഷ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിനായകന് സമാനതകളില്ലാത്ത നടനാണെന്നും താന്‍ ഇതുവരെ വിനായകനെ പോലെ ഉള്ള മറ്റൊരാളെ കണ്ടിട്ടില്ലെന്നും ഒരു അഭിമുഖത്തില്‍ രജിഷ പറഞ്ഞു.
അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് വിനയകനെ കറുത്ത മുത്തെന്ന്് പറഞ്ഞപ്പോള്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരനായ നടനാണെന്ന് രജിഷ പറഞ്ഞിരുന്നു. അന്ന് താന്‍ അങ്ങനെ പറഞ്ഞത് വിനായകന് ചേട്ടനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം വളരെ യുണിക്കായി തോന്നുമെന്നും രജിഷ പറയുന്നു.
തനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. മറ്റുള്ളവരെ പോലെയല്ല അദ്ദേഹമെന്നും തികച്ചും വ്യത്യസ്തനാണെന്നും ചേട്ടന് സംസാരിക്കുന്ന രീതിയെല്ലാം വളരെ ഇഷ്ടമാണെന്നും വളരെ സ്വീറ്റായിട്ടുള്ള ആളാണെന്നും രജിഷ പറയുന്നു.