മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മമ്മൂട്ടിയുടെ കരിയറില്‍ കൊമോശം വന്ന സിനിമകളുണ്ട്. അതില്‍ ചിലതാണ് രാജാവിന്റെ മകനും ദേവാസുരവും ദൃശ്യവുമെല്ലാം.
ഇപ്പോഴിതാ മമ്മൂട്ടിക്ക് നഷ്ടപ്പെട്ട രഞ്ജിത്ത് സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ ഹരിദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ സിനിമ മമ്മൂട്ടി നിരസിച്ചതിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.
ഐവി ശശി അല്ല ദേവാസുരം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നു. മോഹന്‍ലാല്‍ ആയിരുന്നില്ല ആ ചിത്രത്തില്‍ നായകൻ ആവേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ദേവാസുരത്തിന്റെ കഥ പറയാന്‍ താനും രഞ്ജിത്തും കൂടി മമ്മൂട്ടിയുടെ അടുത്തേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്ക് കാരണം കഥ പറയാന്‍ കഴിഞ്ഞില്ലെന്നും തങ്ങള്‍ തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നുവെന്നും മമ്മൂട്ടി എന്തുകൊണ്ടാണ് തിരക്കിലാണെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
പിന്നീട് ആ ചിത്രം മുരളിയെ വെച്ച് ചെയ്താലോ എന്നായിരുന്നു ആലോചന. എന്നാല്‍ മറ്റ് ചില കാരണങ്ങള്‍ കൊണ്ട് അതും നടന്നില്ലെന്നും ഒടുവില്‍ ഐവി ശശി മോഹന്‍ലാലിനെ നായകനാക്കി ആ ചിത്രം ചെയ്യുകയായിരുന്നുവെന്നും ഹരിദാസ് പറയുന്നു.