മലയാളത്തിന്റെ ക്ലാസ്സിക് സംവിധായൻ ഹരിഹരന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് മംമ്താ മോഹൻദാസ്. പിന്നീട് നിരവദി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറി മംമ്താ മോഹൻദാസ്.
മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം നായികയായി അഭിനയിച്ച മംമ്ത മോഹൻദാസ് ഇന്ന് മലയാള സിനിമയിലെ തന്നെ നമ്പർവൺ നായികമാരിൽ ഒരാളാണ്. മികച്ച ഒരു ഗായിക കൂടിയായ മംമ്ത പാടിയ വിജയ് സിനിമയിലെ ഡാഡി മമ്മി എന്ന ഗാനം സർവ്വകാല ഹിറ്റാണ്. മഹേഷും മാരുതിയും എന്ന ചിത്രത്തിന് പിന്നാലെ ലൈവ് എന്ന സിനിമയും മംമ്തയുടേതായി തിയേറ്ററിലെത്തിയിരുന്നു.
ഇപ്പോഴിതാ മംമ്തയെ കുറിച്ച് സെലിബ്രിറ്റ് കോസ്റ്റിയൂം ഡിസൈനർ സ്റ്റെഫി സേവ്യർ
പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഏത് വസ്ത്രം ധരിച്ചാലും ചേരുന്ന നടിയാണ് മംമ്തയെന്ന് സ്റ്റെഫി സേവ്യർ പറയുന്നു.
മംമ്തക്ക് ഭംഗി കൂടിപ്പോയതാണ് കുഴപ്പമെന്നും അതിനാൽ ഏത് വസ്ത്രം ധരിച്ചാലും നോർമൽ ലുക്കിലേക്ക് മാറ്റാൻ പാടാണെന്നും കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സ്റ്റെഫി പറയുകയാണ്.
‘മംമ്ത മോഹൻദാസാണ് ഏത് ഡ്രസ് ഇട്ടാലും ചേരുന്ന നടി. അവർക്ക് ഭംഗി കൂടിപ്പോയതാണ് പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്. ഒരു ഡ്രസ് മംമ്ത ഇടുമ്പോൾ എങ്ങനെ നോർമലാക്കി എടുക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ചാക്കോച്ചൻ, ടൊവിനോ, പൃഥ്വിരാജ്, ആസിഫ് ഇവരൊക്കെ ഏത് ഡ്രസിട്ടാലും ശരീരത്തിന് ചേരും.’- എന്നും സ്റ്റെഫി സേവ്യർ പറയുന്നു.
സിനിമകൾ ചെയ്യുമ്പോൾ ചിലപ്പോൾ സംവിധായകനോ ഡി.ഒ.പിയോ ചില റഫറൻസുകൾ തരാറുണ്ട്. അമേരിക്കയിലെ ഏതെങ്കിലും ഫോറിൻ മോഡൽ ഇട്ടതായിരിക്കും നമുക്ക് റഫറൻസ് തരുന്നത്. അതെടുത്ത് കാണിച്ചിട്ട് ഇതാണ് വേണ്ടതെന്ന് പറയുമെന്നും സ്റ്റെഫി സേവ്യർ പറയുന്നു.
അങ്ങനെ വരുമ്പോൾ ഇവിടെ ഉള്ള ആളുകളുടെ ബോഡി ഷെയ്പ്പിലേക്ക് മാറുമ്പോൾ ലുക്ക് എല്ലാം മാറും. നമ്മുടേത് കുറച്ചൂടെ കേർവി ആയിട്ടുള്ള ബോഡി ഷെയ്പ്പാണ്. അപ്പോൾ ഇവരെ ഇത് എങ്ങനെ പറഞ്ഞുമനസിലാക്കും എന്ന് വിചാരിക്കുമെന്നും വർക്കിലെ പ്രതിസന്ധികളെ കുറിച്ച് സ്റ്റെഫി സേവ്യർ പറയുന്നു.
താരങ്ങളായ പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും വേണ്ടി കോസ്റ്റ്യൂം ചെയ്യുമ്പോൾ വളരെ എളുപ്പമായി തോന്നാറുണ്ട്. ചാക്കോച്ചന്റെ കൂടെയാണ് ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ളത്. 2015ലാണ് ഞാൻ ഏറ്റവും കൂടുതൽ പടം ചെയ്തിട്ടുള്ളതെന്നും സ്റ്റെഫി പറയുന്നു.
ആദ്യം പൃഥ്വിരാജിന്റെ കൂടെ ഡാർവിന്റെ പരിണാമം എന്ന സിനിമയാണ് ചെയ്തത്. അന്ന് അദ്ദേഹം ഇട്ട ആ പാന്റ്‌സൊന്നും പുള്ളിക്ക് ഫിറ്റല്ലായിരുന്നു. എന്നിട്ടും അത് ധരിച്ച് ഷൂട്ട് ചെയ്തു. ഈ സീൻ രണ്ടുമൂന്ന് മണിക്കൂർ പോകും, ഉച്ച കഴിഞ്ഞ് എന്റെ ഫിറ്റിങ്ങിലുള്ള കുറച്ച് ഡ്രസ് കൊണ്ടുവരാനാണ് അന്ന് പൃഥ്വിരാജ് പറഞ്ഞതെന്നും സ്റ്റെഫി സേവ്യർ വിശദീകരിക്കുന്നു. മറ്റ് ആരെങ്കിലുമാണെങ്കിൽ ആ കോസ്റ്റ്യൂം ഇട്ട് പുറത്ത് വരുക പോലും ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നതെന്നും സ്റ്റെഫി പറയുന്നു.
അതേസമയം, സ്റ്റെഫി ആദ്യമായി സംവിധായികയാവുന്ന മധുര മനോഹര മോഹം റിലീസിനൊരുങ്ങുകയാണ്. ഷറഫുദ്ദീൻ, രജിഷ വിജയൻ, ബിന്ദു പണിക്കർ, സൈജു കുറുപ്പ്, ആർഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ജൂൺ 16ന് ചിത്രം റിലീസാകും.