സിനിമാ താരങ്ങളുടെ പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകാറുണ്ട്. ഒരുപോലെ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താര സുന്ദരികൾ ആയിരുന്നു ഐശ്വര്യ റായിയും റാണി മുഖർജിയും.
നല്ല സൗഹൃദത്തിൽ ആയിരുന്നു ഇരുവരും ഒരേ വേദിയിൽ മുഖം കൊടുക്കാതെ ആയതിന്റെ കാരണം അന്വേഷിക്കുക ആണ് ആരാധകർ. അഭിഷേക് ബച്ചനും റാണി മുഖർജിയും തമ്മിൽ പ്രണയത്തിൽ ആയിരുനെന്നും അത് അറിഞ്ഞതോടെ ആണ് ഐശ്വര്യയും റാണി മുഖർജിയും തമ്മിൽ തെറ്റിയത് എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.
കൂടാതെ അഭിഷേക് ഐശ്വര്യ വിവാഹത്തിനും താരത്തിനു ക്ഷണം ലഭിച്ചില്ല. അതോടെ ആത്മാർത്ഥ സുഹൃത്തുക്കൾ വേർപിരിഞ്ഞതിന് പിന്നിലെ കാരണം അഭിഷേക് ബച്ചൻ തന്നെ ആണെന്ന് ബി ടൗൺ പാപ്പരാസികൾ പറഞ്ഞു പരത്തി.
എന്നാൽ ഇതൊന്നുമല്ല ഇരുവർക്കും ഇടയിൽ സംഭവിച്ചത്. ഐശ്വര്യ ചൽതേ ചൽതേ സിനിമയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണം. ഐശ്വര്യയുമായി പ്രണയത്തിൽ ആയിരുന്ന സൽമാൻ ഖാൻ ഷൂട്ടിംഗിന് ഇടയിൽ ബഹളമുണ്ടാക്കിയിരുന്നു. ഇത് വലിയ പ്രശ്നമാവുകയും ഇരുവരും വേർപിരിയുകയും ചെയ്തു.
ഇതിനു പിന്നാലെ ഐശ്വര്യയെ സിനിമയിൽ നിന്ന് മാറ്റി റാണി മുഖർജിയെ അഭിനയിപ്പിക്കുകയും ചെയ്തു. തന്നെ മാറ്റി റാണി മുഖർജിയെ ചിത്രത്തിലേക്ക് തിരഞ്ഞടുത്ത സംഭവമാണ് ഇവരെ അകറ്റിയതെന്നായിരുന്നു വേറെയൊരു വാദം.
എന്നാൽ ഐശ്വര്യയും അഭിഷേകും വിവാഹത്തിന് ക്ഷണിക്കാതിരുന്നതിനെക്കുറിച്ച് റാണി മുഖർജിക്ക് പറഞ്ഞ മറുപടി ഇങ്ങനെ. ഇതേക്കുറിച്ച് മറുപടി പറയേണ്ടത് അഭിഷേകാണ്. ഒരാൾ അയാളുടെ വിവാഹത്തിനായി നിങ്ങളെ ക്ഷണിച്ചില്ലെങ്കിൽ അയാളുടെ ജീവിതത്തിൽ നിങ്ങൾക്ക് എവിടെയാണ് സ്ഥാനമെന്ന് മനസ്സിലാകും.
നമുക്ക് അവരുമായി നല്ല സൗഹൃദം ഉണ്ടെന്നായിരിക്കും നമ്മൾ കരുതുന്നത്. എന്നാൽ സെറ്റിലെ സഹപ്രവർത്തക എന്ന നിലയിലായിരിക്കും അവർ പരിഗണിക്കുന്നത്. ഞങ്ങൾ വെറും സഹപ്രവർത്തകരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം. സ്വന്തം വിവാഹത്തിന് ആരെയൊക്കെയാണ് ക്ഷണിക്കേണ്ടത് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്.
താൻ വിവാഹം കഴിക്കുമ്പോൾ വളരെ അടുത്ത ആൾക്കാരെ മാത്രമേ വിളിക്കുകയുള്ളൂ. ഇത് കൂടാതെ തന്റെ വിവാഹത്തിന് റാണി അഭിഷേകിനെയും ഐശ്വര്യയെയും ക്ഷണിച്ചതുമില്ല. എന്നാൽ ഐശ്വര്യയുടെ അച്ഛന്റെ വിയോഗ വാർത്ത ആറിഞ്ഞ സന്ദർഭത്തിൽ ദുഖം പങ്കിടാൻ റാണി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു.