ആദ്യത്തെ പ്രസവം പബ്ലിക്കായതിനാൽ ഇത് രഹസ്യമാക്കിയോ? പേളി മാണി വീണ്ടും ഗർഭിണിയാണോ? സംശയവുമായി പ്രേക്ഷകർ

1445

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്.

പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ALSO READ- മമ്മൂട്ടി കൊടുത്തത് വെറും 12 ദിവസത്തെ ഡേറ്റ്, താൽപ്പര്യം മറ്റൊരു ചിത്രത്തോട് ആയതിനാൽ ഉഴപ്പുകയും ചെയ്തു, എന്നിട്ടും സിബിയും ലോഹിയും ആ ചിത്രം ക്ലാസിക് ഹിറ്റാക്കി, സംഭവം ഇങ്ങനെ

നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. ഈയടുത്താണ് പേളിയും ശ്രീനിഷും തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിച്ചത്. പിന്നാലെ മകളുടെ രണ്ടാം പിറന്നാളും താരകുടുംബം ആഘോഷമാക്കിയിരുന്നു. ഇതിനിടെ പുതുതായി ദമ്പതികൾ പങ്കുവെച്ച വീഡിയോയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചർച്ചകൾ.

ഈ വീഡിയോ കണ്ടവർ പേളി മാണി വീണ്ടും ഗർഭിണിയാണോ എന്നാണ് സംശയം ചോദിക്കുന്നത്. പുതിയ ഒരു റീൽ വീഡിയോയാണ് എല്ലാ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുന്നത്.

ഫോണിൽ എന്തോ നോക്കിയിരിക്കുന്ന ശ്രീനിയുടെ ഫോൺ പെട്ടെന്ന് പേളി പിടിച്ച് വാങ്ങുന്നു. പെട്ടെന്ന് എഴുന്നേറ്റ് കൈനിവർത്തി ഒന്ന് കൊടുക്കുന്നത് പോലെ ശ്രീനി കാണിച്ചെങ്കിലും പേളി നോക്കിയതിനാൽ പെട്ടെന്ന് ഡാൻസ് കളിക്കുകയായിരുന്നു. ഈ സമയത്ത് പേളിയും ശ്രീനിക്കൊപ്പം ചുവടുവെക്കുകയായിരുന്നു. ശരിക്കും ഉള്ള സംഭവത്തെ അടിസ്ഥാനമാക്കിയാണ് വീഡിയോ എന്നും പേളി കുറിക്കുന്നു.

എന്നാൽ രസകരമായ ഈ വീഡിയോ കണ്ട പലരും ചോദിക്കുന്നത് പേളി വീണ്ടും ഗർഭിണിയായോ, രണ്ടാമത്തെ കുഞ്ഞ് വരാൻ പോവുകയാണോ എന്നാണ്. ശ്രീനി പേളിയുടെ വയറിൽ കൈവെക്കുന്നത് കണ്ടപ്പോൾ സംശയം കൂടി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ കണ്ടപ്പോഴും ഇതേ സംശയമുണ്ടായിരുന്നു എന്നാണ് ചിലർ പറഞ്ഞത്. നിലയുടെ ജനനം വലിയ വൈറൽ വാർത്തയായതിനാൽ പേളി ഇത്തവണ ഒന്നും പറയാത്തതാണ് എന്നാണ് ആരാധകർ പറയുന്നത്.

Advertisement