ഒന്നുകിൽ അസൂയയോടെ നോക്കും; അല്ലെങ്കിൽ മിണ്ടില്ല, ഈഗോ ആയിരുന്നു ഫീമെയിൽ സുഹൃത്തുക്കൾക്ക്; പണ്ടും നല്ല സൗഹൃദം ആൺകുട്ടികളുമായി: പ്രിയ വാര്യർ

515

ഒമർ ലുലു ഒരുക്കിയ അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ മില്യൺ കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനം റിലീസായി,ഒറ്റ രാത്രി കൊണ്ടാണ് രാജ്യം ഒട്ടാകെ അറിയപ്പെടുന്ന നടിയായി താരം മാറിയത്. അതിന് ശേഷം വിങ്ക് ഗേൾ എന്നാണ് പ്രിയ വാര്യർ അറിയപ്പെടുന്നത് തന്നെ.

തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളെയും പിന്നിലാക്കിക്കൊണ്ട് പ്രിയയുടെ ഫോളോവേഴ്സ് ലിസ്റ്റ് നിറഞ്ഞു. ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ്, അഡാർ ലവിന് ശേഷം പ്രിയ അഭിനയിച്ചത്. പിന്നീട് പ്രിയയുടെ റിലീസായ ചിത്രം തെലുങ്കിൽ ഇറങ്ങിയ ചെക്ക് ആണ്. മലയാളത്തിൽ ഫോർ ഇയേഴ്‌സ്, ലൈവ് എന്നിവയാണ് പ്രിയയുടെതായി പുറത്തെത്തിയ മറ്റ് ചിത്രങ്ങൾ.

Advertisements

അതേസമം, ആദ്യ ചിത്രമായ ഒരു അഡാർ ലൗവിലെ കണ്ണിറുക്കലും ചുംബന രംഗവും വൈറലായതോടെ തനിക്ക് പിന്നീട് കരിയറിൽ പ്ര ശ്നമായെന്ന് പ്രിയ വാര്യർ പറയുന്നു. ശേഷം തേടി വന്ന അവസരങ്ങൾ വേണ്ടെന്ന് വെയ്ക്കേണ്ടി വന്നെന്നും പ്രിയ വാര്യർ പറഞ്ഞു.

ALSO READ- ഫോട്ടോയെടുക്കാൻ ആരാധകർ വന്ന് ലിഡിയയെ തള്ളി മാറ്റും; അവൾക്ക് പരിഗണന കൊടുക്കാറില്ല; അതുകൊണ്ട് ലിഡിയ ചെയ്യുന്നതിങ്ങനെ; വെളിപ്പെടുത്തി ടൊവിനോ

ഇപ്പോഴിതാ സൗഹൃദങ്ങളെ കുറിച്ചാണ് പ്രിയ വാര്യർ ജിഞ്ചർ മീഡിയയോടെ സംസാരിച്ചിരിക്കുന്നത്. തനിക്ക് ഫീമെയിൽ സുഹൃത്തുക്കളിൽ നിന്നും അത്ര നല്ല സൗഹൃദങ്ങളല്ല കിട്ടിയിരുന്നതെന്നാണ് പ്രിയ പറയുന്നത്. അവർക്ക് പലപ്പോഴും അസൂയയും ഈഗോയുമായിരുന്നെന്നും താരം പറയുന്നു. എപ്പോഴും താൻ പെട്ടെന്ന് കൂട്ടാവുന്നത് ആൺ സുഹൃത്തുക്കളുമായാണ് എന്നും താരം കൂട്ടിച്ചേർത്തു.

”പഠിക്കുന്ന കാലത്ത് പോലും എനിക്ക് ഫീമെയിൽ സുഹൃത്തുക്കളിൽ നിന്നും ഓർമിക്കാനുള്ള സൗഹൃദങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അവരൊക്കെ ഒന്നുകിൽ അസൂയയോടെ എന്നെ നോക്കും അല്ലെങ്കിൽ മിണ്ടില്ല. എന്തെങ്കിലും ഒരു ഈഗോ പ്രശ്‌നം ഉണ്ടായിരിക്കും. അതുകൊണ്ട് ഞാൻ കൂടുതലും ആൺകുട്ടികളുമായിട്ടാണ് സൗഹൃദം സൂക്ഷിക്കുന്നത്. ഞാൻ അവരോട് പെട്ടെന്ന് കമ്പനിയാകും”- എന്നാണ് പ്രിയ വാര്യർ പറയുന്നത്.

ALSO READ- മൂന്നര വർഷത്തോളം പല സംവിധായകരും തന്നോട് ചെയ്തത് വെളിപ്പെടുത്തി യുവ നടി കീർത്തി

എന്നാൽ, തന്റെ പുതിയ ചിത്രമായ കൊള്ള സിനിമയുടെ സെറ്റിൽ എത്തിയപ്പോൾ താൻ രജിഷ വിജയനുമായി പെട്ടെന്ന് തന്നെ സൗഹൃദത്തിലായെന്നും പ്രിയ പറയുന്നുണ്ട്. ഈ സിനിമ സെറ്റിൽ ആരും തമ്മിൽ ഒരു ഈഗോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രിയ പറയുന്നു.

ഒരിക്കലും കൊള്ളയുടെ സെറ്റിൽ ചെന്നപ്പോൾ എല്ലാവരുമായി പെട്ടെന്ന് കമ്പനി ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഷൂട്ടിങ്ങിനിടയിൽ രജിഷ ചേച്ചിയുമായി വളരെ പെട്ടെന്ന് ഒരു സൗഹൃദം ഉണ്ടായി.


അക്കാര്യം തനിക്ക് അത് വളരെ അത്ഭുതം ആയിരുന്നു. ഒരു ഫീമെയിൽ ആർട്ടിസ്റ്റിന്റെ കൂടെ ഒരു ഈഗോ ക്ലാഷുമില്ലാതെ സഹൃദം ഉണ്ടായത് അത്ഭുതമായി തോന്നി. അവിടെ ആരും തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടായിരുന്നില്ലെന്നും പ്രിയ വാര്യർ വ്യക്തമാക്കി.

Advertisement