നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് സാരി ചേരില്ല; ബ്രിട്ടണിൽ സാരിയുടുത്ത താരപുത്രിക്ക് നേരെ അധിക്ഷേപം; നിങ്ങളുടെ സ്വന്തം കാര്യം നോക്കൂവെന്ന് ഭാഗ്യ സുരേഷ്

764

മലയാളികളുടെ പ്രിയപ്പട്ട താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ. ഭാര്യ രാധികയും നാല് മക്കളും സോഷ്യൽമീഡിയയിലൂടെയും മറ്റും പ്രശസ്തരാണ്. മക്കളായ ഗോകുലും മാധവും സിനിമാ ലോകത്തേക്ക് എത്തിയെങ്കിലും പെൺമക്കളായ ഭാഗ്യയും ഭാവ്‌നിയും പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ താരപുത്രി ഭാഗ്യ സുരേഷ് ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നു ബിരുദം നേടിയിരിക്കുകയാണ്. ഇതിന്റെ സന്തോഷം ഭാഗ്യ സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഭാഗ്യ കേരളത്തനിമയിൽ കസവു സാരി അണിഞ്ഞാണ് ബിരുദം സ്വീകരിക്കാനെത്തിയത്.

Advertisements

നേട്ടത്തിൽ ഭാഗ്യയെ അഭിനന്ദിക്കുന്നതി പകരും ആക്ഷേപിക്കാനും ഇതിനിടെ സോഷ്യൽമീഡിയയിലൂടെ ശ്രമുണ്ടായി. ഇതിനോട് കടുത്ത ഭാഷയിലാണ് താരപുത്രി പിരതികരിച്ചിരിക്കുന്നത്.

ഭാഗ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഒരാൾ വണ്ണം കൂടിയവർക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു വിദ്വേഷകമന്റ് രേഖപ്പെടുത്തിയത്. എന്നാൽ, ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങിൽ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാൻ ശ്രമിക്കുമ്പോൾ താൻ സ്വന്തം നാടിന്റെ സംസ്‌കാരത്തിനു ചേരുന്ന വേഷം ധരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ മറുപടിയിൽ പറയുകയാണ്.

ALSO READ- ആദ്യ സിനിമയിൽ തന്നെ ചുംബനരംഗം; അങ്ങനെയുള്ള സീനുകൾ ചെയ്യാൻ തയ്യാറാണെന്ന് സിനിമാലോകം വിചാരിച്ചു; എന്നാൽ താനത് തിരുത്തി: പ്രിയ വാര്യർ

മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ ചോദിക്കുന്നു. വിമർശകന്റെ കമന്റ്, ”അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്‌നം എന്താണെന്നു വച്ചാൽ നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതൽ സ്മാർട്ടാക്കും”-എന്നായിരുന്നു.

ഇതിന് ഭാഗ്യ സുരേഷ് നൽകിയ മറുപടി ഇങ്ങനെ: ”ചോദിക്കാതെ തന്നെ നൽകിയ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും.”

ALSO READ- ഞങ്ങൾ ലെസ്ബിയൻ ആണെന്ന് അയാൾ പറഞ്ഞു; ഞാൻ സെ ക്ഷ്വ ലി ഇമ്മോറലാണെന്ന് പ്രചരിപ്പിച്ചു; ജീവിതത്തിലെ നര ദിനങ്ങളെ കുറിച്ച് ജുവൽമേരി

”എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ.”- താരപുത്രി കുറിച്ചതിങ്ങനെ.

Advertisement