തന്റെ ആദ്യ ചിത്രത്തിൽ അജയ് ദേവ്ഗൺ അഭിനയിച്ചത് മമ്മൂട്ടി ആയി, പടം സൂപ്പർഹിറ്റ്; സംഭവം ഇങ്ങനെ

12105

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് അജയ് ദേവ്ഗൺ. ദൃശ്യം സീരിസുകളുടെ റിമേക്കിൽ അഭിനയിച്ചതോടെ താരത്തിന് മലയാളത്തിലും ആരാധകർ ഏറെയാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹം ബോളിവുഡിന് സമ്മാനിച്ചിട്ടുള്ളത്.

അതേ സമയം അജയ് ദേവ്ഗൺ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു മലയാള സിനിമയുടെ റീമേക്കിലൂടെ ആയിരുന്നു. താരത്തിന്റെ അരങ്ങേറ്റ ചിത്രമായ ഫൂൽ ഓർ കാണ്ഡേ എന്ന ആ സൂപ്പർഹിറ്റ് സിനിമ ഒരു മലയാള ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു.

Advertisements

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത പരമ്പര എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു ഫൂൽ ഓർ കാണ്ഡേ. മലയാളത്തിൽ പരമ്പര ഒരു വലിയ വിജയചിത്രം ഒന്നുമായിരുന്നില്ല.

Also Read
കൊല്ലം സുധിയുടെ കുടുംബത്തെ കൈവിടില്ല, വീട് വെച്ച് നൽകും, മക്കളെ പഠിപ്പിക്കും: കൊല്ലം സുധിയുടെ സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ശ്രീകണ്ഠൻ നായർ

എന്നാൽ ഫൂൽ ഓർ കാണ്ഡേ വമ്പൻ ഹിറ്റായി. മാത്രമല്ല, മികച്ച നവാഗത നായകനുള്ള ഫിലിം ഫെയർ അവാർഡും ആ ചിത്രത്തിലൂടെ അജയ് ദേവ്ഗൺ നേടി. പരമ്പരയിൽ അധോലോക നായകൻ ആയ അച്ഛനും അച്ഛന്റെ പ്രവൃത്തികളിൽ വിയോജിപ്പുള്ള മകനുമായി മമ്മൂട്ടി തന്നെയായിരുന്നു അഭിനയിച്ചത്.

എന്നാൽ ഫൂൽ ഓർ കാണ്ഡേയിൽ അച്ഛനായി അഭിനയിച്ചത് അമരീഷ് പുരി ആയിരുന്നു. അതേ സമയം സിബി മലയിൽ തന്റെ പതിവ് ട്രാക്കിൽ നിന്ന് മാറി ചെയ്ത മലയാള സിനിമയാണ് പരമ്പര.
അത് താൻ ചെയ്യേണ്ട സിനിമ ആയിരുന്നില്ലെന്നും സിബിക്ക് പിന്നീട് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ഹിറ്റായി. വരസുഡു എന്ന ആ സിനിമയിൽ നാഗാർജ്ജുന ആയിരുന്നു നായകൻ ആയി അഭിനയിച്ചത്.

Also Read
ഒളിച്ചോടിയതിന് പിന്നാലെ അമ്മ ഗുണ്ടകളെ വിട്ട് തല്ലിച്ചു, സഹായിച്ചത് സംവിധായകൻ വിക്രമൻ: ദേവയാനിയും ഭർത്താവും അനുഭവിച്ചത് വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

Advertisement