ആർക്കാണ് തെറ്റ് പറ്റാത്തത്, എനിക്കും പറ്റി, അതിന് എന്റെ അച്ഛനെയും അമ്മയേയും വരെ ആളുകൾ തെറിയാണ് വിളിക്കുന്നത്: വേദനയോടെ നവ്യാ നായർ

40582

മലയാള സിനിമയിലെ മുൻനിര സൂപ്പർ നായികമാരിൽ ഒരാൾ ആയിരുന്നു നചിനവ്യാ നായർ ഒരുകാലത്ത്. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബി മലയിൽ ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.

സ്‌കൂൾ കലോൽസവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാ നായർ കലോൽസവ വേദികൽ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്. ഇഷ്ടത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ബാലാമണി എന്ന കഥാപാത്രമായി നവ്യാ നായർ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി.

Advertisements

പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് തിരികെ എത്തിയിരുന്നു.

Also Read
എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഞങ്ങളിത് ഒരിക്കലും പ്രതീക്ഷിച്ചില്ല, അനുപമ പരമേശ്വരന്റെ ചൂടൻ ഇന്റിമേറ്റ് രംഗം കണ്ട് കണ്ണുതള്ളിയ ആരാധകർ പറയുന്നത് കേട്ടോ

മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ ആയിരുന്നു രണ്ടാം വരവിൽ ആദ്യം അഭിനയിച്ചത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകളായ ദൃശ്യം സീരിസുകളുടെ കന്നഡ റീമേക്കുകളിലും രണ്ടാം വരവിൽ നവ്യാ നായർ നായിക ആയി അഭിനയിച്ചു. ജനകി ജാനേ എന്ന സിനിമ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ താനുമായി ഉണ്ടായ ചില വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്‌നവ്യാ നായർ. താൻ ചെയ്ത ഒരു ഷോയുടെ ഭാഗമായി തന്നെ പ്ലാൻഡായി കുടുക്കുക ആയിരുന്നുവെന്നും തന്റെ പ്രശസ്തിക്കു വേണ്ടി ഒരാൾ ചെയ്ത പ്രവർത്തി ആയിരുന്നു അതെന്നും നവ്യാ നായർ പറയുന്നു. കൗമുദിയുമായുള്ള അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഒരു ഷോ ചെയ്യുന്ന സമയമാണ്. ആ ഷോയിൽ ഒരു വ്യക്തി വന്നു എനിക്ക് അങ്ങനെ വ്യക്തിഹത്യയൊന്നും ചെയ്യാൻ താത്പര്യമില്ല. ആ വ്യക്തി വളരെ പ്ലാൻഡ് ആയിട്ട് ഒരു കാര്യം ചെയ്തു. വിവാദമായി kഴിഞ്ഞപ്പോൾ ആൾക്കാർ വളരെ മോശമായിട്ടാണ് കമന്റൊക്കെ ഇട്ടത്.

Also Read
കേദാർനാഥ് സന്ദർശിച്ചതിന് പിന്നാലെ, ഡൽഹി ജമാമസ്ജിദിലെത്തി അക്ഷയ് കുമാർ; ആരാധകരോട് കൈവീശി താരം; വീഡിയോ വൈറൽ

എന്റെ അച്ഛനെയും അമ്മയേയും മോനെയുമൊക്കെ വളരെ മോശമായിട്ട് പറയാൻ തുടങ്ങി. അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി. മനപ്പൂർവം ഞാനൊരാളെ കളിയാക്കിയത് ആണെന്നിരിക്കട്ടെ ആർക്കാണ് തെറ്റ് പറ്റാത്തത്. ആരാ ഉള്ളത് നമ്മുടെ നാട്ടിൽ കളിയാക്കാത്തതായിട്ട്. നമ്മളെല്ലാവരും കളിയാക്കുന്നവരും കളിയാക്കപ്പെടുന്നവരുമാണ്. ആ പരിപാടിയേ അങ്ങനെയാണ് ടീസിംഗ് ആണ് ആ ഷോ.

ആ കേസിൽ ഞാൻ തെറ്റുകാരി ഒന്നുമായിരുന്നില്ല. തെറ്റ് ചെയ്യാതിരുന്നിട്ടും, ഒരു കൂട്ടം ആളുകളല്ലേ നമ്മളെ ആക്രമി ക്കുന്നത്. എങ്ങനെയാണ് ഞാൻ ഇത് പറഞ്ഞ് മനസിലാക്കുക. അച്ഛനെയും അമ്മയേയും തെറിയാണ് വിളിക്കുന്നത്.
ഷോയിൽ വന്ന വ്യക്തി അയാളുടെ പേഴ്സണൽ പബ്ലിസിറ്റിക്ക് വീണ്ടും ലൈവിൽ വരിക, അഭിമുഖം കൊടുക്കുകയും ഒെക്കയാണ്.

ഞാൻ കണ്ട സിനിമാ ലോകമൊന്നുമല്ലെന്ന് അപ്പോൾ മനസിലായി. കോടിക്കണക്കിന് ാളുകളുടെ മെന്റാലിറ്റി മാറ്റാനോ അവരോടിത് ചെയ്യരുതെന്നോ എനിക്ക് പറയാൻ പറ്റില്ല. ഞാൻ അത് നോക്കാതിരിക്കുക മാത്രമാണ് ചെയ്യാവുന്നത് എന്നും നവ്യാ നായർ പറയുന്നു.

നേരത്തെ ഫ്‌ലവേഴ്‌സ് ചാനസിന്റെ സ്റ്റാർമാജിക്ക് പരിപാടിയിൽ നടനും സംവിധായകനും ഒക്കെയായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി പരിഹസിച്ച എന്നാരോപണം ഉയർന്നിരുന്നു. ആ പരിപാടിൽ വെച്ച് നവ്യാ നായരും പണ്ഡിറ്റിനെ പരിഹസിച്ചു എന്ന് പറഞ്ഞ് താരത്തിന് നേരെ വലിയ സൈബർ ആ ക്ര മ ണം ഉണ്ടായിരുന്നു.

Also Read
ഹനുമാൻ ചിത്രം കാണാൻ വരും! എല്ലാ തീയേറ്ററിലും ഒരു സീറ്റ് ഒഴിച്ചിടും; ആദി പുരുഷ് ടീമിന്റെ തീരുമാനമിങ്ങനെ

Advertisement