പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധി വിടവാങ്ങിയതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല കേരളക്കരയ്ക്ക്. അവസാന നിമിഷവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചാണ് കൊല്ലം സുധി വിടവാങ്ങിയിരിക്കുന്നത്. എറണാകുളത്ത് പൊതുദർശനത്തിന് എത്തിച്ച സുധിയെ അവസാനമായി ഒരുനോക്ക് കാണാനായി സഹപ്രവർത്തകർ കണ്ണീരോടെ എത്തിയത് നോവുന്ന കാഴ്ചയായി.
നടൻ സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ഹൈബി ഈഡൻ തുടങ്ങി സിനിമാ-സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് സുധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. കാക്കനാട് മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ സഹപര്വർത്തകരായ ലക്ഷ്ണി നക്ഷത്ര, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി എന്നിവർ സങ്കടം സഹിക്കവയ്യാതെ വിങ്ങിപ്പൊട്ടുകയായിരുന്നു.
കഴിഞ്ഞദിവസം പുലർച്ചെ 4.30നാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39)യും ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അ പ കടമുണ്ടായത്. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും.
ALSO READ- മോഹൻലാലും ശ്രീദേവിയും എആർ റഹ്‌മാനും ഒന്നിച്ച തന്റെ ആ സ്വപ്ന ചിത്രം നടക്കാതെ പോയതിന്റെ കാരണം ഫാസിൽ വെളിപ്പെടുത്തിയത്
ഈ അപ കടത്തിൽ ഗു രു തരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു,
കൊല്ലം സ്വദേശിയായ സുധി കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യ രേണുവിന്റെ നാടാണ് കോട്ടയം.
കലാകാരനായി പേരെടുത്തെങ്കിലും സുധിയുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു.കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സുധി എത്തിയിട്ടുണ്ട്.
സുധിയുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വീടെന്ന സ്വപ്‌നവും ഫ്‌ളവേഴ്‌സ് ചാനൽ കുടുംബം ഏറ്റെടുത്തിട്ടുണ്ട്.