ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നായികയായി മാറിയ താരമാണ് കാവ്യാ മാധവൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ താരം മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയായി തീരുകയായിരുന്നു. അതേ സമയം നടൻ ദിലീപിനെ ആണ് കാവ്യ മാധവൻ വിവാഹം കഴിച്ചിരിക്കുന്നത്.
വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുന്ന കാവ്യായുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും വലിയ താല്പര്യമാണ്. സോഷ്യൽ മീഡിയകളിൽ കാവ്യ മാധവൻ അത്ര സജീവമല്ലെങ്കിലും നടിയുടെ ഫാൻസ് ഗ്രൂപ്പുകളൂം പേജുകളൂം വളരെ ആക്ടിവാണ്.
മുമ്പ് ഒരിക്കൽ വിവാഹത്തെ കുറിച്ച് കാവ്യ മാധവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വിവാഹം ന്നെത് ഒരു ലോട്ടറി ടിക്കറ്റ് പോലെ ആണെന്നും നല്ലത് കിട്ടുന്നവർ ഭാഗ്യവാന്മാർ ആണെന്നും ആണ് കാവ്യ മാധവൻ പറയുന്നത്.
കുട്ടികളെ തനിക്ക് വലിയ ഇഷ്ടമാണെന്ന് പറഞ്ഞ കാവ്യ കല്യാണം കഴിക്കാതെ ഒരു കുട്ടിയെ കിട്ടിയിരുന്നെങ്കിൽ എന്ന് അമ്മയോട് ഒരു ദിവസം പറഞ്ഞുവെന്നും വെളിപ്പെടുത്തുന്നു. എന്റെ ഒരു സുഹൃത്ത് ഒരു കഥ പറയുവാൻ വേണ്ടി എന്നെ വിളിച്ചപ്പോൾ അയാൾക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്ന് എന്നോട് പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു കുഞ്ഞുമായി വന്നാലേ ഞാൻ കഥ കേൾക്കു എന്ന്. ഇതൊക്കെ നടക്കുമോ എന്ന് അമ്മ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞത് മോളെയും കൊണ്ട് വന്നാലേ ഞാൻ കഥ കേൾക്കു എന്നാണ് മോളെയും കൊണ്ടാണ് ആൾ വന്നതും എന്ന് കാവ്യ മാധവൻ പറയുന്നു.
ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു വാർത്ത വന്നിരുന്നു 99ൽ ലോകം അവസാനിക്കും എന്ന്. അന്ന് ഞാൻ എന്റെ കൂട്ടുകാരിയോട് പറഞ്ഞു എട്ടാം ക്ളാസിൽ എങ്കിലും കല്യാണം കഴിച്ചാലെ അപ്പോഴേക്ക് ഒരു കുട്ടി ഉണ്ടാകൂവെന്ന്. അന്ന് അത് കേട്ടപ്പോൾ ഉള്ള അവളുടെ മുഖഭാവം ഇപ്പോഴും എനിയ്ക്ക് ഓർമ്മയുണ്ട് എന്നും കാവ്യാ മാധവൻ പറയുന്നു.