ഷോർട്ട് ഫിലിമുകളിലൂടെയും സിനിമയിലൂടെയും ആരാധകർക്ക് സുപരിചിതനാണ് നടൻ അശ്വിൻ ജോസ്. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയാണ് താരം. അനുരാഗം ആണ് അശ്വിൻ നായകനായി ഒടുവിൽ തീയേറ്ററുകളിലെത്തിയ സിനിമ.
ഇപ്പോഴിതാ തന്റെ സിനിമാ കരിയറിലെ നിർണായകമായ ഒരു നിമിഷമാണ് അശ്വിൻ പങ്കിട്ടിരിക്കുന്നത്. ആദ്യമായി താൻ ഏറെ ആരാധിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയെ ആദ്യമായി കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് അശ്വിൻ.
ഫസ്റ്റ് സ്റ്റിൽ വിത്ത് മൈ മെഗാ സ്റ്റാർ എന്ന ക്യാപ്ഷനോടെയാണ് അശ്വിൻ മമ്മൂക്കയെ കണ്ട വിശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. മമ്മൂക്കയെ കണ്ടതിന്റെ ആകാംക്ഷയും സന്തോഷവുമെല്ലാം അശ്വിന്റെ വാക്കുകളിൽ കാണാം.
അശ്വിൻ ജോസിന്റെ കുറിപ്പ് വായിക്കാം:
ലൈഫിൽ എന്തേലും moment rewind അടിക്കാൻ ചാൻസ് കിട്ടിയാൽ ഞാൻ ഈ moment repeat ചെയ്യും. എന്റെ വൈഫിനോട് Bazooka സെറ്റിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞു ഒന്നും expect ചെയ്യരുത്, മമ്മൂക്ക ചിരിച്ചാൽ ഭാഗ്യം.. ഞങ്ങൾ ആ മൈൻഡ് സെറ്റിൽ ആണ് വന്നത്. എന്നാൽ ഇക്ക സെറ്റിലേക്ക് എൻട്രി ആയി, ഒരേസമയം ടെൻഷൻ excitement എല്ലാം ഉണ്ട് എനിക്കും അവൾക്കും. പെട്ടന്ന് ഇക്ക എന്റെ മുഖത്തേക്ക് നോക്കി. അത് ഒരു ഇന്റൻസ് ലുക്ക് ആയിരുന്നു. എല്ലാ കോൺഫിഡൻസും പോയി. പെട്ടന്നു ഇക്ക നിങ്ങളെ കണ്ടിട്ടുണ്ടല്ലോ എന്നും പറഞ്ഞു വന്നു.
ഞാൻ പറഞ്ഞു ഞാൻ ഒന്നു രണ്ട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന്, അപ്പോഴേക്കും എന്നോട് ഈ അടുത്ത് ഫോട്ടോഗ്രാഫർ ആയിട്ടു അഭിനയിച്ചില്ലെന്നു, ഞാൻ തല ആട്ടി ColourPadam എന്ന് പറഞ്ഞു. ഉടനെ ഇക്ക ആ ഞാൻ കണ്ടിട്ടുണ്ട്. എന്റെയും അവളുടെയും കിളി പോയി. എന്റെ മൈൻഡിൽ ബാൻഡ് മേളം കൊട്ടുവായിരുന്നു. എന്റെ മമ്മൂക്കയ്ക്ക് എന്നെ അറിയാം ഇതിലും വലിയ എന്ത് മൊമെന്റ് ആണ് ഒരു ഫാൻ ബോയ്ക്കു വേണ്ടത്.
Thank you മമ്മൂക്ക വലിയ ഒരു എനർജി ആണ് ഇപ്പോ കിട്ടിയത്. സെക്കന്റ് ടൈം മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ ഒരു വലിയ അന്നൗൺസ്മെന്റോടെ ആവട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചിട്ടാണ് സെറ്റിൽ നിന്നും ഇറങ്ങിയത്… മൈ ഡ്രീം പ്രൊജക്ട് എന്നാണ് അശ്വിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.