മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ കൂടിയായ ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ ആദ്യ സിനിമയിൽ നിന്നും കിട്ടിയ വലിയ പരാജയം മനസിൽ ആവാഹിച്ചു വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചു വരവ് ആയിരുന്നു നടത്തിയത്. അഭിനയ ശൈലികൊണ്ടും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ കൊണ്ടും തന്റേതായ ഒരു ഇടം നേടി മുന്നോട്ടു പോവുകയാണ് ഈ യുവ നടൻ.
അടുത്തിടെ സോഷ്യൽ മീഡിയയിലെ സിനിമ പാരഡിസോ ക്ലബ്ബിന്റെ ഒരു സിനിമ ചര്ച്ചയിൽ പങ്കെടുക്കവെ ഫഹദിനോട് താൻ ഒരുപാട് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം പറയാമോ എന്നൊരാൾ ചോദിച്ചപ്പോൾ ഫഹദ് പറഞ്ഞത് പ്രശസ്തമായ ഒരു മോഹൻലാൽ കഥാപാത്രത്തിന്റെ പേരായിരുന്നു.
സിബി മലയിൽ എംടി വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച സത്യനാഥൻ പോലൊരു കഥാപാത്രം ചെയ്യാൻ തനിക്കു ഒരുപാട് ആഗ്രഹം ഉണ്ടെന്നും പക്ഷെ തന്നെ കൊണ്ട് അത് പോലെ ഒരു കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ കഴിയുമോ എന്നറിയില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു.
സത്യനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ നൽകിയത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയം ആയ പ്രകടനങ്ങളിൽ ഒന്നാണ്. തന്റെ തൂലികയുടെ ശക്തിയെ പോലും മറികടന്ന പ്രകടനം എന്ന് എം ടി വാസുദേവൻ നായർ വിശേഷിപ്പിച്ച പ്രകടനമായിരുന്നു അത്.
തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു നടന്റെ പ്രകടനത്തെ കുറിച്ചും എം ടി വാസുദേവൻ നായർ ഈ നിമിഷം അവരെ അതുപോലൊരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടനായി മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് ഏറ്റവും അനായാസകരമായ അദ്ദേഹത്തിന്റെ അഭിനയ ശൈലി കൊണ്ടാണ്.
മോഹൻലാലിന്റെ അനായാസതയോടു ഉപമിക്കാനാവില്ലെങ്കിലും പുതു തലമുറയിൽ ഏറ്റവും അനായാസമായി അഭിനയിക്കുന്ന നടൻ ഫഹദ് ഫാസിൽ ആണെന്ന് നിസംശയം നമ്മുക്ക് പറയാൻ സാധിക്കും. മോഹൻലാലിന്റെ അനായാസമായ ആ അഭിനയമാണ് തന്നെ എന്നും പ്രചോദിപ്പിച്ചിട്ടുള്ളതെന്നും കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ ഫഹദ് പറഞ്ഞിട്ടുമുണ്ട്.
ഫഹദിന്റെ അച്ഛനായ ഫാസിലാണ് മോഹൻലാൽ എന്ന നടനെ കണ്ടെത്തിയതും മലയാള സിനിമയിൽ അവതരി പ്പിച്ചത് എന്നതും കാലം സമ്മാനിച്ച മറ്റൊരു യാദൃശ്ചികത ആവാം. അതേ സമയം മലയാളവും കടന്ന് പാൻ ഇന്ത്യൻ തലത്തിൽ മികച്ച വേഷങ്ങൾ ചെയ്ത് മുന്നേറുകയാണ് പങദ് ഫാസിൽ ഇപ്പോൾ.
അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ വീഡിയോ കാണാം