ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലുടെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയും ആവതാരകയും മോഡലും ആണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ തന്നെ വമ്പൻ റിയാലിറ്റി ഷോ ആയബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ ആര്യയ്ക്ക് ഏറെ ആരാധകരേയും സ്വന്തമാക്കാനായി.
തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ബിഗ്‌ബോസിൽ വെച്ച് തുറന്നു പറഞ്ഞ ആര്യ പിന്നീട് പലപ്പോഴും ഇതെല്ലാം ആവർത്തിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ആര്യ.
ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഒരു വ്യാജ വാർത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ. യുഎസിൽ വച്ച് നടക്കുന്ന ഒരു ഷോയിൽ താനും പങ്കെടുക്കുന്നു എന്ന പ്രചരണത്തിനെ എതിരെയാണ് ആര്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്. തന്റെ പേരും ഫോട്ടോയുമുള്ള പോസ്റ്റർ പങ്കുവച്ചു കൊണ്ടാണ് ആര്യയുടെ പ്രതികരണം.
Also Read
സെ ക് സ് ചെയ്യാൻ എനിക്ക് പുരുഷന്റെ ആവശ്യമില്ല, വേറെ മാർഗങ്ങൾ ഉണ്ട്, നടി കനിഷ്‌ക സോണി പറഞ്ഞത് കേട്ടോ
എന്റെ പേരും മുഖവുമുള്ള ഇങ്ങനൊരു പോസ്റ്റർ പ്രചരിക്കുന്നതായി ഒരു സുഹൃത്ത് ശ്രദ്ധയിൽ പെടുത്തി. ഞാൻ ഈ ഷോയുടെയോ, യുഎസിൽ നടക്കുന്ന ഏതെങ്കിലും ഷോയുടേയോ ഭാഗമല്ല. ഇതുവരെ ഒരു യുഎസ് ട്രിപ്പും കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് ആര്യ പ്രതികരിച്ചിരിക്കുന്നത്.
ഇത് അറിയിക്കേണ്ടത് വളരെ അത്യാവശ്യം ആണെന്ന് തോന്നി. എന്നെ അറിയുന്നവരും മുൻകാല ഷോകളിലൂടെ പരിചയപ്പെട്ടവരും എല്ലാം എനിക്ക് മെസേജ് അയക്കുന്നുണ്ട്. ആര്യ തിരികെ വരുന്നതായി പോസ്റ്റർ കണ്ടു ഞങ്ങൾ സന്തോഷത്തോടെ കാത്തിരിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. അതിനാൽ യുഎസിലുള്ളവർ എല്ലാവരോടുമായി പറയുകയാണ് ഞാൻ ഈ ഷോയുടെ ഭാഗമല്ല.
അവർ എന്റെ പേരും മുഖവും പോസ്റ്ററിൽ വച്ചിട്ടുണ്ട്. പക്ഷെ ഞാൻ യുഎസിലേക്ക് വരുന്നില്ല എന്ന് ആര്യ വ്യക്തമാക്കി.ഇന്ന് വരെ ഞാൻ ഈ വർഷത്തേക്ക് ഒരു യുഎസ് ഷോയും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് അവർ പോസ്റ്ററിൽ എന്റെ പേരും മുഖവും വച്ചതെന്ന് അറിയില്ല.
എന്നെ അറിയുന്നവരും സുഹൃത്തുക്കളും സെപ്തംബറിൽ ഞാൻ യുഎസിൽ വരുന്നതായി പ്രതീക്ഷിക്കുന്നുണ്ട്. അത് ഫേക്ക് ന്യൂസാണ്. അങ്ങനൊരു ഷോ ഉണ്ടായേക്കാം പോസ്റ്ററിലുള്ള ബാക്കിയുള്ളവർ വരുന്നുണ്ടാകാം. പക്ഷെ ഞാൻ അന്ന് വരുന്നില്ല എന്നതാണ് വാസ്തവം എന്നും ആര്യ വ്യക്തമാക്കുന്നു.
Also Read
സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിമ്മിൽ, വലിയ അവഗണന ആണ് ബിജെപിയിൽ നിന്ന് നേരിട്ടതെന്ന് സംവിധായകൻ