സിനിമാ സീരിയല്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വര്‍ഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനില്‍ലും നിറസാന്നിധ്യമായി നില്‍ക്കുകയാണ് ദേവി ചന്ദന.
മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വിശേഷങ്ങള്‍ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്.
നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരത്തിന്റെ ഭര്‍ത്താവാണ് കിഷോര്‍ വര്‍മ്മ. സ്റ്റേജ് ഷോയ്ക്ക് പോയ ഇരുവരും യുഎസില്‍ വെച്ചാണ് പ്രണയത്തിലായതും വിവാഹം ചെയ്തതെന്നും ദേവി ചന്ദന വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് ദേവി ചന്ദനയും ഭര്‍ത്താവും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താനധികം സംസാരിക്കാത്ത ഒരാളാണെന്നും ദേവി ചന്ദനയെ ആദ്യം കണ്ടപ്പോള്‍ അകല്‍ച്ച കാണിച്ചിരുന്നുവെന്നും കിഷോര്‍ പറഞ്ഞു.
ഒരിക്കല്‍ ഒരു യുഎസ് ട്രിപ്പിന് പോയപ്പോള്‍ തങ്ങള്‍ 13 പേരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. അങ്ങനെയാണ് ദേവി ചന്ദനയുമായി കുറച്ചൊക്കെ സംസാരിച്ചതെന്നും പിന്നീട് അടുത്തുവെന്നും ഹിന്ദി നന്നായി ദേവി ചന്ദനയ്ക്ക് അറിയാമെന്നും കിഷോര്‍ പറയുന്നു.
അതേസമയം ബോഡി ഷെയിമിംഗിനെ കുറിച്ചും ദേവി ചന്ദന സംസാരിച്ചു. വണ്ണം കൂടിയപ്പോള്‍ ബോഡി ഷെയിമിംഗ് നേരിട്ടിരുന്നുവെന്നും കുറേക്കാലത്തിന് ശേഷം കാണുന്നവര്‍ ആദ്യം സുഖമാണോ എന്നല്ല ചോദിക്കുന്നതെന്നും പകം എന്തൊരു തടിയാണ് എന്നാണ് പറയുന്നതെന്നും ദേവി ചന്ദന പറയുന്നു.