ആറ് മാസം കഴിഞ്ഞാലേ 18 ആകൂ, അതിന് വേണ്ടി കാത്തിരിക്കുകയാണ്; കല്യാണം കഴിക്കില്ല, ലിവിംഗ് ടുഗെദറാണ് താൽപര്യമെന്ന് ശ്രേയ ജയദീപ്

47828

കുഞ്ഞുപാട്ടുകളിലൂടെ ജനഹൃദയങ്ങളിലേക്ക് ഓടിക്കയറിയ ഗായികയാണ് ശ്രേയ ജയദീപ്. കുട്ടിക്കാലം തൊട്ട് കാണുന്നതുകൊണ്ടുതന്നെ ശ്രേയ ഓരോ ആരാധകരുടെയും സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ്.

ആ കുട്ടി ഗായികയിൽ നിന്നും ഒരുപാട് വളർന്ന ശ്രേയ ഇപ്പോൾ പ്ലസ് ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകാൻ തയ്യാറെടുക്കുകയാണ്. വീട്ടിലെ ചില വിശേഷങ്ങളും പഠനത്തെ കുറിച്ചും ഭാവി കാര്യങ്ങളെ കുറിച്ചുമൊക്കെ ശ്രേയ ബിഹൈന്റ് വുഡിനോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. അമ്മയ്ക്കും അനിയനും ഒപ്പമാണ് ശ്രേയ അഭിമുഖത്തിനെത്തിയത്.

Advertisements

പാട്ട് പാടി ശ്രേയ സമ്പാദിച്ച വീട്ടിലായിരുന്നു അഭിമുഖം. പതിനേഴ് വയസ്സിനുള്ളിൽ സ്വന്തമായി ഫ്ളാറ്റ് വാങ്ങിയെന്നാണ് ശ്രേയ സ്വന്തം കാശിന് ഏറ്റവും അവസാനമായി വാങ്ങിയ സാധനത്തെ കുറിച്ച് അമ്മ പറഞ്ഞത്. പക്ഷെ അവൾക്ക് വീട്ടിൽ നിൽക്കനൊന്നും താത്പര്യം ഇല്ല. ഒറ്റയ്ക്ക് യാത്രകൾ ചെയ്യാനാണ് ഇഷ്ടമെന്നും അമ്മ പറയുന്നു.

ALSO READ- തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു; ഒടുവിൽ പോലീസെത്തി തൃഷയെ വീട്ടിലെത്തിച്ചു; പത്രത്തിലും വന്നെന്ന് വെളിപ്പെടുത്തൽ

ഇടയ്ക്ക് കല്യാണത്തെ കുറിച്ചും ലിവിങ് റിലേഷനെ കുറിച്ചും ശ്രേയയും അമ്മയും പറയുന്നുണ്ട്. ശ്രേയയ്ക്ക് കല്യാണം കഴിക്കാനൊന്നും താത്പര്യമില്ലെന്നാണ് അമ്മ പറയുന്നത്. ലിവിങ് ടുഗെതർ മതിയെന്നാണ് അമ്മയോട് ശ്രേയ പറഞ്ഞിരിക്കുന്നത്. അതാവുമ്പോൾ നമുക്ക് മടുക്കുമ്പോൾ അടുത്തതിലേക്ക് പോകാമല്ലോ എന്നാണ് അമ്മ ചോദിച്ചപ്പോൾ ശ്രേയ മറുപടി പറഞ്ഞത്.

ആദ്യം താൻ കരുതിയത് ഇവൾ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് എന്നാണ്. പക്ഷെ മറ്റുള്ളവരോട് പറയുമ്പോഴാണ്, ഇപ്പോഴത്തെ കുട്ടികൾ ചിന്തിയ്ക്കുന്ന രീതിയെ കുറിച്ച് മനസ്സിലാവുന്നതെന്നും അമ്മ പറയുന്നു.
ALSO READ-മലപ്പുറംകാരിയായതിനാൽ ആ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല; പലതവണ വിളിച്ചിട്ടും ചെയ്യില്ലെന്നാണ് രഞ്ജിത്തിനോട് ആദ്യം പറഞ്ഞത്: ശ്വേത മേനോൻ

ശ്രേയയുടെ ബെസ്റ്റ് ഫ്രണ്ടാണ് അനിയനൻ. അവർ രണ്ട് പേരും പരസ്പരം പങ്കുവയ്ക്കാത്ത രഹസ്യങ്ങൾ ഇല്ലെന്നും അമ്മ പറയുന്നുണ്ട്. അനിയന്റെ വായിനോട്ടം പോലും ശ്രേയയ്ക്ക് കൃത്യമായി അറിയാം. അവർ രണ്ട് പേരും വഴക്കിടും, പക്ഷെ അതൊരു അര മണിക്കൂർ പോലും നീളില്ല. അത് പോലെ ഒന്നിച്ച് വീണ്ടും ചേരും. പരസ്പരം അവർ സംസാരിക്കുമ്പോൾ അമ്മയായ താൻ പോലും പുറത്താണെന്ന് പ്രസീത പറയുന്നു.

അതേസമയം, ശ്രേയയുടെ പ്ലസ് ടു ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. പരീക്ഷ അടുത്ത മൂന്ന് മാസം ആണ് കൃത്യമായി പഠിച്ച് പരീക്ഷയ്ക്ക് എത്തിയത്. ഇനി മ്യൂസിക് പ്രൊഡ്യൂസിങിനെ കുറിച്ച് പഠിക്കാനാണ് ശ്രേയയ്ക്ക് താത്പര്യം. അതിന് വേണ്ടി വിദേശത്ത് പോകാൻ നിൽക്കുകയാണ്. അപ്ലേ ചെയ്യമെങ്കിൽ പതിനെട്ട് വയസ്സ് ആകണം. ആറ് മാസം കൂടെ കഴിഞ്ഞാലേ 18 വയസ് ആകൂ. അതിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് ശ്രേയ പറഞ്ഞു. വിദേശത്ത് പോകുന്നതൊക്കെ കൊള്ളാം ഇങ്ങ് വരണം എന്നാണ് അമ്മ ഇതിനിടെ ശ്രേയയോടെ പറയുന്നത്.

Advertisement