ശാലീന സുന്ദരിയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു കാർത്തിക. മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന കാർത്തിക വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി ഹിറ്റു ചിത്രങ്ങളിലെ നായികയായി തിളങ്ങി.
മലയാളത്തിന്റെ താര ചക്രവർത്തിമായി മോഹൻലാൽ, മമ്മൂട്ടി ഉലകനായകൻ കമൽ ഹാസൻ തുടങ്ങി ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും ഒപ്പം അഭിനയിക്കാൻ കാർത്തികയ്ക്ക് സാധിച്ചു.മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നായികമാരിൽ ഒരാൾ കൂടിയാണ് കാർത്തിക. മികച്ച ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ട നടി അഭിനയിച്ച അത്രയും കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നവ ആയിരുന്നു.
നിരവധി സൂപ്പർ ഹിറ്റ് സിനിമളിൽ നായികയായി അഭിനയിച്ച കാർത്തിക മലയാളി പ്രേക്ഷക രുടെയും പ്രിയങ്കരിയായ നടി ആയി മാറിയരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട താര ജോഡി കൂടി ആയിരുന്നു കാർത്തിക. മലയാളികളും ഏറെ ഇഷ്ടപ്പെട്ടിരുന്ന താരജോഡികളായിരുന്നു മോഹൻലാലും കാർത്തികയും.
താളവട്ടം, ഉണ്ണികളെ ഒരു കഥപറയാം, ജനുവരി ഒരു ഓർമ്മ, ദേശാടനക്കിളികൾ കരയാറില്ല, സൻമനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങി നിരവധി സിനമകളിൽ മോഹൻലാലും കാർത്തികയും ജോഡികളായി തിളങ്ങി.
അതേ സമയം ഒരു ബാഡ്മിന്റൺ താരം ആയിരുന്ന കാർത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടു വന്നത് മലയാളത്തിന്റെ സൂപ്പർ സംവിധായകനായ ബാലചന്ദ്ര മേനോൻ ആയിരുന്നു. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലായിരുന്നു കാർത്തിക ആദ്യമായി അഭിനയിച്ചത്. പിന്നീട് താരത്തിന് തിരഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല.
വിവാഹശേഷം സിനിമവിട്ട നടി പിന്നീട് അഭിനയരംഗത്തേക്ക് എത്തിയിട്ടേയില്ല. ഇപ്പോൾ കുടുംബിനിയായി വളരെ സന്തോഷത്തോടെ കഴിയുന്ന നടിയുടെ മകന്റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. ഈ വിവാഹ സൽക്കാരത്തിന് നടൻ താരരാജാവ് മോഹൻലാൽ ഉൾപ്പടെ പല പ്രമുഖരും എത്തിയിരുന്നു.
അതേ സമയം ബാലതാരമായി സിനിമയിലെത്തിയ സുനന്ദ എന്ന പെൺകുട്ടി പിന്നെ സ്‌ക്രീനിൽ കാർത്തിക എന്ന പേര് സ്വീകരിക്കു കയായിരുന്നു. 1988ൽ ആണ് ഡോക്ടറായ സുനിൽ കുമാറിനെ കാർത്തിക വിവാഹം ചെയ്യുന്നത്. ഇരുവർക്കും വിഷ്ണു എന്ന മകനുമുണ്ട്. വിഷ്ണു ഒരു വെറ്റിനറി സർജനും റേഡിയോളജിസ്റ്റുമാണ്. 2019ൽ ആണ് താരത്തിന്റെ മകൻ വിവാഹിതനായത്.
അടുത്തിടെ ഇവർക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. കാർത്തിക മുത്തശ്ശിയായതും പേരക്കുട്ടിയുടെ ചോറൂൺ ഗുരുവായൂരിൽ നടത്തിയതും എല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തായായി മാറിയിരുന്നു. ഇന്നും മലയാളികൾക്ക് പ്രിയങ്കരിയായ കാർത്തിക നല്ല ഒരു ടെന്നീസ് പ്ലെയറും ക്ലാസിക്കൽ ഡാൻസറും ഒക്കെയാണ്.
കൂടാതെ കഥകളിയിലും താരം മികവ് പുലർത്തിയിട്ടുണ്ട്. ഇത്തരം കലകൾ അഭ്യസിച്ചിട്ടുള്ളതിനാൽ തന്നെ കാർത്തികയ്ക്ക് അഭിനയത്തിൽ അതിന്റേതായ മികവ് പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. പികെആർ നായരുടെ മകളായി തിരുവനന്തപുരത്ത് ആണ് കാർത്തിക എന്ന സുനന്ദ നായർ ജനിക്കുന്നത്. പ്രഭാത സന്ധ്യ എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് സുനന്ദ സിനിമയിൽ എത്തുന്നത്. 1985ൽ പുറത്തിറങ്ങിയ മണി ചെപ്പ് തുറന്നാൽ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായികയായി അരങ്ങേറുന്നത്.
സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അഭിനയിച്ചു. പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ കാർത്തികയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് കരിയിലക്കാറ്റ് പോലെ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓർമ്മ, ഉണ്ണികളേ ഒരു കഥ പറയാം, ഇടനാഴിയിൽ ഒരു കാലൊച്ച, താളവട്ടം, കമൽഹാസന്റെ നായകൻ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളിൽ നടി വേഷമിട്ടു.
കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിരുന്നുള്ളുവെങ്കിലും ഇന്നും മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ ആവണിക്കുന്നിലെ കിന്നരിപ്പുക്കൾ എന്ന ചിത്രമായിരുന്നു താരം അവസാനമായി അഭിനയിച്ചത്.