മലയാള സിനിമാ സിനിമ സീരിയൽ രംഗത്ത് എൺപതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് ഉഷ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം കൂടുതലും സഹോദരി, കൂട്ടുകാരി തുടങ്ങിയ റോളുകളിൽ ആണെത്തിയിത്.
ഇപ്പോഴും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഉഷ. വർഷങ്ങളായി അഭിനയ രംഗത്ത് ഉഷയുടെ സാന്നിധ്യമുണ്ട്. അതേ സമയം ഹസീന ഹനീഫ് എന്നാണ് താരത്തിന്റെ യഥാർഥ പേര്. പിന്നീടാണ് ഉഷ എന്ന പേര് സ്വീകരിച്ചത്.
ബാല താരമായി തന്റെ പതിമൂന്നാം വയസ്സിലാണ് ഉഷ അഭിനയ രംഗത്തേക്ക് എത്തിയത്. പഠന സമയത്ത് തന്നെ താരം അഭിനയ രംഗത്ത് സജീവം ഈയിരുന്നു. ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിൽ 13ാം വയസ്സിൽ ബാലതാരമായി ഹസീന എന്ന ഉഷ അരങ്ങേറി.
പിന്നീട് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കണ്ടതും കേട്ടതും എന്ന സിനിമയിലൂടെ ഹസീന നായികാ സ്ഥാനത്തേക്ക് എത്തി. സിനിമയിൽ എത്തിയ ശേഷമാണ് ഹസീന തന്റെ പേര് ഉഷ എന്നാക്കിയത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കിരീടത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ ആണ് ഉഷ അവതരിപ്പിച്ചത്.
കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിലും ഉഷയുടെ അഭിനയം ഏറെ പ്രശംസ ഏറ്റുവാങ്ങി. ഈ ചിത്രങ്ങളിൽ മോഹൻലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ സഹോദരി ആയിട്ടായിരുന്നു ഉഷ എത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചൻ ഉഷയുടെ കരിയറിലും വ്യക്തി ജീവിതത്തിലും ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന സിനിമയാണ്.
കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ സംവിധായകൻ ടിഎസ് സുരേഷ് ബാബുവുമായി ഉഷ പ്രണയത്തിൽ ആവുകയും പിന്നീട് ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. എന്നാൽ, ആ ബന്ധം അധികം നീണ്ടുനിന്നില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു.
പിന്നീട് വർഷങ്ങൾക്ക് ശേഷം നാസർ അബ്ദുൾ ഖാദർ എന്നയാളെ ഉഷ വിവാഹം കഴിച്ചു. അഭിനയത്തിനു പുറമേ നൃത്തരംഗത്തും ഗാനരംഗത്തും ഉഷ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രംഗത്തുണ്ടെങ്കലും താരം അത്ര സജീമവല്ല.