രാജ 2 പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ല ; മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും

43

വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’ ചിത്രീകരണം ഈ വര്‍ഷം ഓണത്തിന് ശേഷം ആരംഭിക്കും. 2019 മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ല രാജ 2 എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. ഈ സിനിമയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമായിരിക്കും. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം അതുതന്നെയായിരിക്കും.

Advertisements

പോക്കിരിരാജയില്‍ നിന്ന് മമ്മൂട്ടി മാത്രമായിരിക്കും രാജ 2ല്‍ ഉണ്ടാവുക എന്നാണ് സൂചന. പൃഥ്വിരാജ് ഇല്ലെങ്കിലും ദുല്‍ക്കര്‍ സല്‍മാന്‍ രാജ 2ല്‍ അഭിനയിക്കാനാണ് സാധ്യത. മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയായി രാജ 2 മാറും.

ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ ടോമിച്ചന്‍ മുളകുപ്പാടമായിരിക്കും നിര്‍മ്മിക്കുക.

Advertisement