ഭര്‍ത്താവിനൊപ്പം ദുബായിയിലേക്ക് പോകുമ്പോഴുണ്ടായിരുന്ന ലക്ഷ്യങ്ങളൊന്നും നടന്നില്ല, എന്നെ ബോള്‍ഡാക്കിയത് ജീവിതസാഹചര്യങ്ങള്‍, തുറന്നുപറഞ്ഞ് രശ്മി സോമന്‍

1018

വര്‍ഷങ്ങളായി സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മി സോമന്‍. ബാല താരമായി അഭിനയിച്ച് തുടങ്ങിയ രശ്മി പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിരുന്നു.

Advertisements

ഇടയ്ക്ക് വിവാഹശേഷം ഇടവേള എടുത്ത താരം പിന്നീട് സിരീയല്‍ രംഗത്തേക്ക് ശക്തമായി തിരിച്ച് വന്നിരുന്നു. ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന സൂപ്പര്‍ ഹിറ്റ് സീരിയലിലെ അപ്പച്ചി കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് രശ്മി സോമന്‍.

Also Read: ശരിക്കും അമ്മയെ പോലെ തന്നെ, മൂത്തമകളുടെ ചിത്രം പങ്കുവെച്ച് രംഭ, അമ്പരന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തിലൂടെ താരം. തനിക്ക് ലൈവ് എന്ന മൂവിയില്‍ ചാന്‍സ് കിട്ടിയെന്നും അതില്‍ സന്തോഷവതിയാണെന്നും സിനിമയില്‍ അഭിനയിക്കണമെന്ന കാര്യം പറഞ്ഞപ്പോള്‍ സുഹൃത്തുക്കളടക്കം എല്ലാവരും തന്നെ കളിയാക്കിയിരുന്നുവെന്നും രശ്മി സോമന്‍ പറയുന്നു.

ഇപ്പോള്‍ സിനിമ ചെയ്യണമെന്ന ആഗ്രമാണ് മനസ്സിലുള്ളത്. ആദ്യമൊക്കെ വീട്ടുകാരായിരുന്നു താന്‍ അഭിനയിക്കുന്നതിനെ പറ്റി തീരുമാനിക്കുന്നത്. അമ്മയ്ക്ക് താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് വിട്ടില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ തന്നെയാണ് പ്രൊഫഷന്‍ തീരുമാനിക്കുന്നതെന്നും താരം പറയുന്നു.

Also Read: കുഞ്ഞ് ജനിച്ചിട്ടും അയാളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടായിരുന്നില്ല; ചോര വരുന്നത് വരെ അയാൾ തല്ലും; തുറന്ന് പറഞ്ഞ് വൈറൽ ഫോട്ടോ ഷൂട്ട് താരം ശാലിനി

വിവാഹം കഴിഞ്ഞ് ദുബായിയിലേക്ക് പോകുമ്പോള്‍ ഷോപ്പിംഗിന് പോകാം അടിച്ചുപൊളിക്കാം എന്നൊക്കെയായിരുന്നു മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ഭര്‍ത്താവ് ജോലിക്ക് പോയി കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കായിരുന്നുവെന്നും ബോറടിച്ച് തുടങ്ങിയപ്പോള്‍ അങ്ങനെ യൂട്യൂബിലേക്ക് എത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement