മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകന്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളന്‍ നായകനായിരുന്നു താരം.
സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികള്‍ക്കും തമിഴ് സിനിമാ പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍. 1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.
80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് റഹ്‌മാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാന്‍ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. രണ്ടാം വരവും അതിഗംഭീരമായിക്കിയിരുന്നു റഹ്‌മാന്‍.
ഇപ്പോഴിതാ സിനിമയിലെ ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് റഹ്‌മാന്‍. താനും ശോഭനയും തമ്മില്‍ പ്രണയത്തിലാണെന്നും രോഹിണിയും താനും ഡേറ്റിങിലാണെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതെന്ന് റഹ്‌മാന്‍ പറയുന്നു.
ആദ്യമൊക്കെ അത് വേദനിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും കാര്യമാക്കാറില്ലെന്നും റ്ഹമാന്‍ പറയുന്നു. അതേസമയം ഒരു നടിയുമായി പ്രണയത്തിലായിരുന്നുവെന്ന് തുറന്നുപറഞ്ഞതിനെ കുറിച്ചും താരം സംസാരിച്ചു.
അക്കാര്യം വലിയ ചര്‍ച്ചയായി പോയിരുന്നു.സത്യസന്ധമായി പറഞ്ഞതായിരുന്നുവെന്നും അമലയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ അവള്‍ക്ക് പിന്നീട് ഒത്തിരി മാറ്റങ്ങള്‍ വന്നുവെന്നും അത് തന്നെ വിഷമിപ്പിച്ചുവെന്നും ഇപ്പോള്‍ തോന്നുന്നത് അവളെ വിവാഹം കഴിക്കാതിരുന്നത് നന്നായി എന്നാണെന്നും റഹ്‌മാന്‍ പറയുന്നു.