ഇന്ത്യൻ സിനിമയിലെ ഗ്ലോബൽ ഐക്കൺ ആണ് പ്രിയങ്ക ചോപ്ര. തന്റെ കരിയറിൽ ഉടനീളം വിജയങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞ താരം ഇപ്പോൾ കൂടുതലായും ശ്രദ്ധ കൊടുക്കുന്നത് ഹോളിവുഡ് സീരിസുകളിലാണ്. തന്നെ ഒതുക്കാൻ ബോളിവുഡിൽ ശ്രമങ്ങൾ നടന്നിരുന്നതായി ഒരിക്കൽ ഒരു അഭിമുഖത്തിൽ താരം തന്നെ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. നിരന്തരം താരത്തിനെതിരെ ഗോസിപ്പുകൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിൽ ഷാഹിദ് കപൂറുമായി ഉണ്ടായിരുന്നു ബന്ധത്തെ കുറിച്ചും, റെയ്ഡിനിടെ ബാത്ത്ടവൽ മാത്രം ധരിച്ചു ഷാഹിദ് പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചും എല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്രയിപ്പോൾ. രജത് ശർമ്മയുമായുള്ള പരിപാടിയിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
Also Read
ഇവിടുത്തെ സംവിധായകൻ ആണ് എന്നെ മറന്നത് ; അവളുമായി എനിക്കുള്ളത് ലവ് ഹേറ്റ് റിലേഷൻഷിപ് ആണ്
‘അത് സംഭവിക്കുമ്പോൾ ഷാഹിദ് എന്റെ വീട്ടിലുണ്ടായിരുന്നു. അവൻ എന്റെ വീട്ടിൽ നിന്നും മൂന്ന് മിനുറ്റ് അകലെയാണ് താമസിക്കുന്നത്. അതിനാൽ അതെല്ലാം നടക്കുമ്പോൾ അവനെ വിളിക്കുന്നത് സ്വാഭാവികമാണ്. എന്റെ അമ്മയും ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ അവർക്ക് എത്താനായില്ല. അതിനാൽ ഞാൻ അവനെ വിളിച്ചു. അവൻ അങ്ങനെ തന്നെ ഷോർട്ട്സും ധരിച്ച് ഓടി വരികയും ചെയ്തു
അതേസമയം ആദായനികുതിക്കാർ വന്നപ്പോൾ ഷാഹിദ് ബാത്ത് ടവ്വലിലായിരുന്നുവെന്ന് പറയാൻ മീഡിയയിൽ നിന്നും ആരെങ്കിലും അവിടെയുണ്ടായിരുന്നുവോ എന്നും പ്രിയങ്ക തിരിച്ചു ചോദിക്കുന്നുണ്ട്. നിലവാരം കുറഞ്ഞതും മറ്റുള്ളവരെ സാരമായി ബാധിക്കുന്നതുമാണ് ഇത്തരത്തിലുള്ള മാധ്യമ പ്രവർത്തനമെന്നും പ്രിയങ്ക തുറന്നടിച്ചു. താൻ ആസമയത്ത് തന്റെ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നതെന്നും പ്രിയങ്ക പറയുന്നുണ്ട്.
ഈ സംഭവം കഴിഞ്ഞു അധികം വൈകാതെ തന്നെ ഷാഹിദ് കപൂർ മീര രാജ്പുത്തിനെ വിവാഹം ചെയ്തു. പ്രിയങ്കയാകട്ടെ പോപ്പ് ഗായകൻ നിക്ക് ജൊനാസിനെയാണ് വിവാഹം കഴിച്ചത്. 2018 ലാണ് ഇരുവരും വിവാഹിതരായത്. ഈയ്യടുത്താണ് നിക്കും പ്രിയങ്കയും മാതാപിതാക്കളായത്. മാൽതി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികളുടെ മകളുടെ പേര്.