മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മുന്ന് നായികമാരിൽ ഒരാളായ സെലിൻ ആയി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറുക ആയിരുന്നു.
ജനപ്രിയ നായകൻ ദിലീപിന് ഒപ്പം കിങ്ങ്‌ലൈയർ എന്ന സിനിമയിൽ നായികയായി എത്തിയതോടെ നടിക്ക് ആരാധകരും ഏറെ ആയിമാറി. ഇപ്പോൾ മലയാളവും തെലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാാണ് താരം.
അതേ സമയം തന്റെ 18ാം വയസിൽ അമ്മ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ അനുഭവിച്ച സന്തോഷം മഡോണ മുൻപ് ഒരിക്കൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. അധികമാർക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് മഡോണ അന്ന് പറഞ്ഞത്.
അമ്മ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. പതിനെട്ട് വർഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛൻ പറയുകയാണ് ഡോണ ഒരു വാർത്തയുണ്ട് അമ്മ ഗർഭിണി ആണെന്ന്.
അച്ഛന്റെ കൈയ്യിൽ റിപ്പോർട്ടും ഉണ്ടായിരുന്നു. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. പക്ഷേ ഞാൻ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാൻ സന്തോഷിക്കുകയാണ് വേണ്ടത്. പിന്നെന്താണ് ഇങ്ങനെ എന്ന്.
ഞാൻ എന്നോട് തന്നെ പറയുന്നുണ്ട്. കൺഫ്യൂഷൻ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കൺഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്. പക്ഷേ എത്ര പേർക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗർഭിണി ആകുന്നത് ഞാൻ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു.
ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നിൽക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്. അതേ സമയം മഡോണ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇടയ്ക്ക് ട്രോളർമാരുടെയും ഇരയായിരുന്നു താരം.
തനിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ തന്നെ ഗ്രൗണ്ടിൽ ഓടിക്കുമെന്നും ഒന്നര വയസ്സുള്ളപ്പോൾ പുഴയിൽ നീന്തിച്ചു എന്നൊക്കെ ഒരിക്കൽ മഡോണ പറഞ്ഞത് ആയിരുന്നു ട്രോളുകൾക്ക് ഇടയായി മാറിയത്.