റെനീഷയുമായുള്ള സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടു, എന്റെ കാമുകിക്കൊപ്പമുള്ള ജീവിതം മാത്രമാണ് എന്റെ സ്വപ്‌നം, വേദനയോടെ അഞ്ചൂസ് റോഷ് പറയുന്നു

470

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അഞ്ചാം സീസണ്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Advertisements

ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്. ട്രാന്‍സ് ലെസ്ബിയന്‍ സമൂഹത്തില്‍ നിന്നുള്ള ഒത്തിരി ആളുകള്‍ ബിഗ് ബോസില്‍ പങ്കെടുത്തിട്ടുണ്ട്. പലരും ഷോയില്‍ താന്‍ ലെസ്ബിയന്‍ ആണെന്നോ ഗേ ആണെന്നോ ഒരു മടിയുമില്ലാതെ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇത്തവണത്തെ സീസണിലും അങ്ങനെ തുറന്നുപറച്ചിലുണ്ടായിട്ടുണ്ട്.

Also Read: രണ്ട് പേരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിച്ചു; ഇരുവരുടെയും കുറ്റങ്ങൾ ഞാൻ പരസ്പരം പറയാതെ മുന്നോട്ട് കൊണ്ടുപോയി; രണ്ട് പേർക്കും നല്ല സുഹൃത്തായിരിക്കാൻ ഞാൻ ശ്രമിച്ചു; തുറന്ന് പറച്ചിലുമായി രവീണ ടണ്ടൻ

സീരിയല്‍ താരം അഞ്ചൂസ് താനൊരു ലെസ്ബിയന്‍ ആണെന്ന് തുറന്നുപറഞ്ഞിരുന്നു. ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളായ ലച്ചുവിനോടും റെനീഷയോടുമൊക്കെ വലിയ അടുപ്പമാണ് താരത്തിന്. റെനീഷ അഞ്ചൂസിനെ പലതവണ വാണ്‍ ചെയ്തിട്ടുമുണ്ട്.

അടുത്തിടെയായിരുന്നു അഞ്ചൂസ് ഷോയില്‍ നിന്നും പുറത്തായത്. ഇപ്പോഴിതാ ഷോയില്‍ നിന്നും ഇറങ്ങിയ ശേഷം തനിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ദിവസങ്ങളെടുത്തുവെന്ന് പറയുകയാണ് അഞ്ചൂസ്. തന്റെ ബിഗ് ബോസിലെ സൗഹൃദങ്ങളെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അത് തന്റെ ജീവിതത്തെ ബാധിച്ചുവെന്നും അഞ്ചൂസ് പറയുന്നു.

Also Read: പ്രതിഫല കാര്യത്തിൽ വിട്ട് വീഴ്ച്ചയില്ല; കമൽഹാസൻ ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി എത്തില്ലെന്ന് റിപ്പോര്ട്ടുകൾ; താമസത്തിനായി നടി ചോദിച്ചത് ഇത്‌

ബിഗ് ബോസില്‍ പോകുമ്പോഴുള്ള സന്തോഷം തനിക്ക് ഇപ്പോഴില്ല. ഒത്തിരി ശ്രമിച്ചിട്ടാണ് തനിക്ക് പരിപാടിയിലേക്ക് അവസരം കിട്ടിയതെന്നും അന്‍പത് ദിവസം ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ സാധിച്ചുവെന്നും രെനീഷയും സെറീനയും തനിക്ക് നല്ല സുഹൃത്തുക്കളാണെന്നും അഞ്ചൂസ് പറയുന്നു.

റെനീഷയുമായുള്ള തന്റെ സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടു. അത് തന്നെ വേദനിപ്പിക്കുകയാണെന്നും തന്നെ ഒരു കോഴിയായി മാറ്റിയെന്നും തനിക്ക് ഒരു കാമുകിയുണ്ടെന്നും അവള്‍ക്കൊപ്പം മാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും അഞ്ചൂസ് പറഞ്ഞു.

Advertisement