സ്വഭാവം അഡ്ജ്സ്റ്റ് ചെയ്യാനാകാതെ വരും, നമ്മൾ അറിയുന്നതും മനസിലാക്കുന്നതും കുറെ കാലം കഴിഞ്ഞാവും; സിനിമ കണ്ട് പ്രണയിക്കരുതെന്ന് എലിസബത്ത്

246

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിൽ ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയിൽ തിളങ്ങിയ അദ്ദേഹം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകൻ ആയും അരങ്ങേറിയിരുന്നു.

ഗായിക അമൃത സുരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമാത് തൃശ്ശൂർ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനം വിവാഹം കഴിച്ചിരുന്നു. അടുത്തിടെ ആയി രോഗബാധിതനായ അദ്ദേഹത്തിന്റെ കരൾ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് ബാല. താരത്തിന്റെ ഭാര്യ എലിസബത്തും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ പ്രണയത്തെ പറ്റി തുറന്ന് പറയുകയാണ് എലിസബത്ത്.

Advertisements

ഇത് തന്റെ മാത്രം പ്രണയത്തെ പറ്റിയുള്ള അഭിപ്രായമാണിതെന്നും നെഗറ്റീവ് കമന്റുകൾ വരുമെന്നറിയാമെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നുണ്ട്. പ്രണയം മനോഹരമായ ഒരു ഫീലിങ്സാണ്. സിനിമയിലെ പ്രണയം കാണുമ്പോൾ എന്ത് മനോഹരമാണെന്ന ചിന്തിക്കും. എന്നാൽ യഥാർത്ഥത്തിൽ സിനിമയിലേതു പോലെ ആയിരിക്കില്ല. പ്രണയിക്കുന്നവർ തമ്മിൽ അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടാകുമെന്നാണ് എലിസബത്ത് പറയുന്നത്.

ALSO READ- റേറ്റിംഗ് കൂട്ടാൻ റോബിനെ വിളിച്ച് വരുത്തി അപമാനിച്ച് വിട്ടെന്ന് ആരതി പൊടി; നിങ്ങൾ കാണുന്നതല്ല യഥാർഥ ബിഗ്‌ബോസ്, ഇതെല്ലാം എഡിറ്റഡ് ആണെന്ന് റോബിൻ

ചിലപ്പോൾ, കാമുകിയുടെ സ്വഭാവം അഡ്ജ്സ്റ്റ് ചെയ്യാനാകാതെ വരും. ചിലപ്പോൾ കാമുകൻ ടോക്സിക് ആയിരിക്കും. ചിലപ്പോൾ നമ്മൾ അറിയുന്നതും മനസിലാക്കുന്നതും കുറെ കാലം കഴിഞ്ഞാവും. അപ്പോൾ നമ്മൾ മറ്റുള്ളവർ എന്ത് പറയും തേപ്പുകാരിയോ തേപ്പുകാരനോ എന്നൊക്കെ പറഞ്ഞാലോ എന്നോർത്ത് വീണ്ടു അത്തരം ബന്ധങ്ങൾ തുടർന്ന് പോകും. സിനിമകളിലെ പ്രണയം കണ്ട് ഇൻസ്‌പെയർ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാൻ ഒന്നും നിൽക്കണ്ട- എന്നാണ് എലിസബത്ത് നൽകുന്ന ഉപദേശം.

അതേസമയം, പ്രണയിക്കുന്നത് തെറ്റല്ല എന്നും പക്ഷെ, അമിതമായ പ്രതീക്ഷകൾ വയ്ക്കുന്നത് നല്ലതല്ല. ടോക്സിക് റിലേഷനാണെങ്കിൽ അതിൽ നിന്ന് മാറി പോവുക. ചിലപ്പോൾ നമ്മൾ ഇതിനായി കുറെ പണംവും സമയവുമൊക്കെ ചെലവഴിച്ചിട്ടുണ്ടാവും.

ALSO READ- വിവാഹമോചനത്തിന് ശേഷം പിന്നെയും ഒന്നിച്ച് പ്രിയരാമനും രഞ്ജിതും; പിന്നാലെ സന്തോഷ വാർത്തയുമെത്തി, ആശംസയുമായി ആരാധകർ

ചിലപ്പോൾ നമ്മുടെ സ്വപ്നങ്ങൾ ഒക്കെ അതിന് വേണ്ടി ഇൻവെസ്റ്റ് ചെയ്തിട്ടുണ്ടാവും. മാതാപിതാക്കളെ ഉൾപ്പടെ പലരെയും വെറുപ്പിച്ചിട്ടുണ്ടാകാം. അത് കൊണ്ട് തന്നെ ഇതിൽ നിന്നൊക്കെ പിരിഞ്ഞു പോകുന്നത് ബുദ്ധിമുട്ടാവും. ചിലപ്പോൾ ഡിപ്രഷനിലാവാനും സാധ്യതയുണ്ട്. എന്നാൽ, ഇതിനെയൊക്കെ അതിജീവിക്കുകയാണ് വേണ്ടതെന്നും എലിസബത്ത് പറയുന്നു.

Advertisement