മലയാള സിനിമയിലെ മുൻനിര സൂപ്പർ നായികമാരിൽ ഒരാൾ ആയി തിളങ്ങിയിരുന്നു നടിയാണ് നവ്യാ നായർ. സിബി മലയിൽ സംവിധാനം ചെയ്ത ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.
സ്കൂൾ കലോൽസവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാ നായർ കലോൽസവ വേദികളിൽ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്. ഇഷ്ടത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ബാലാ മണി എന്ന കഥാപാത്രമായി നവ്യാ നായർ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരി ആയി മാറുക ആയിരുന്നു.
പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം തിളങ്ങിയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് തിരികെ എത്തിയിരുന്നു. മിനിസ്ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി.
സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ ആയിരുന്നു നവ്യ രണ്ടാം വരവിൽ ആദ്യം അഭിനയിച്ചത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകളായ ദൃശ്യം സീരിസുകളുടെ കന്നഡ റീമേക്കുകളിലും രണ്ടാം വരവിൽ നവ്യാ നായർ നായിക ആയി അഭിനയിച്ചു.
അനീഷ് ഉപാസന സംവിധാനം ചെയ്ത ജനകി ജാനേ ആണ് താരത്തിന്റെ അടുത്തിടെ റിലീസ് ചെയ്ത പുതിയ ചിത്രം. സിനിമയിൽ സൈജു കുറുപ്പാണ് നവ്യാ നായരുടെ നായകനായി എത്തുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
അതേ സമയം തന്റെ ജന്മനാടിനെക്കുറിച്ച് നവ്യാ നായർ നടത്തിയ പരാമർശം ആണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്.. ഒരു അഭിമുഖത്തിനിടെ ആണ് താരം തന്റെ ജൻമ നാടായ കായംകുളം മുതുകുളം പ്രദേശങ്ങളെക്കുറിച്ച് മോശമായി പറഞ്ഞത്.
ഇതിന് എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ആണ് ഉയരുന്നത്. ഞാനൊരു നാട്ടിൻ പുറത്തു നിന്ന് വരുന്നയാളാണ്. ചേപ്പാട് ഇപ്പോഴാണ് മുതുകുളം എന്നു പറയുന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും നാടെല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റർ വ്യത്യാസമേയുള്ളൂ.
അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടൻ ചോദിച്ചിട്ടുണ്ട്, ഇവിടെ കറണ്ടൊക്കെയുണ്ടോയെന്ന്. അത്രയും പാടങ്ങൾ മാത്രം. കുറേ കുളം എല്ലാം കുളങ്ങളാണ്. കായംകുളം മുതുകുളം ഫുൾ വെള്ളമാണ്. ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം എന്നാണ് നവ്യ നായർ അഭിമുഖത്തിൽ പറയുന്നത്.
അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് പ്രതിഷേധ വുമായി നാട്ടുകാർ എത്തിയത്. മുതുകുളത്ത് നിന്നുള്ള കലാകാരന്മാരുടെ പേരുകൾ അക്കമിട്ട നിരത്തി കൊണ്ടുള്ള ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.