ആദ്യമായി ഇഷ്ടം പറഞ്ഞപ്പോള്‍ ഫേബ നിരസിച്ചു, വെറുപ്പിക്കാതെ പുറകെ നടന്ന് വീഴ്ത്തി, അനുരാഗം എന്ന സിനിമയിലെ ചില സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ജീവിതത്തിലും സംഭവിച്ചത്, തുറന്ന് പറഞ്ഞ് അശ്വിന്‍

279

മലയാളികള്‍ക്ക് ഇന്ന് സുപരിചിതനായ നടനാണ് അശ്വിന്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഫേബ എന്നാണ് അശ്വിന്റെ നല്ല പാതിയുടെ പേര്. 11 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

Advertisements

വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒത്തിരി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തുകയാണ് അശ്വിനും ഫേബയും.

Also Read: സിനിമയിലേക്ക് മടങ്ങിയെത്തുമോ, ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ദിവ്യ ഉണ്ണി, താരം പറഞ്ഞത് കേട്ടോ

ആദ്യമായി ഇഷ്ടം പറഞ്ഞത് താനാണെന്നും എന്നാല്‍ ഫേബ തന്നോട് നോ ആയിരുന്നു പറഞ്ഞതെന്നും പിന്നീട് താന്‍ വെറുപ്പിക്കാതെ പുറകെ നടന്ന് യെസ് പറയിപ്പിക്കുകയായിരുന്നുവെന്നും ഇഷ്ടമാണോ അല്ലെയോ എന്ന് പറയാന്‍ വീട്ടില്‍ചോദിക്കണമെന്നായിരുന്നു ഫേബ പറഞ്ഞതെന്നും അശ്വിന്‍ പറയുന്നു.

അവസാനം തന്റെ ഇഷ്ടം ഫേബ സ്വീകരിച്ചു. പിന്നീട് മമ്മിയെ വിളിച്ച് സംസാരിച്ചുവെന്നും തന്റെ ഇഷ്ടം ജെനുവിനാണെന്ന് അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്‌നമില്ലാതായി എന്നും പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ ബന്ധമാണ് തങ്ങളുടേതെന്നും അശ്വിന്‍ പറയുന്നു.

Also Read: സീരിയല്‍ താരങ്ങളെ വിമര്‍ശിച്ച അതേ വേദിയില്‍വെച്ച് കിടിലന്‍ മറുപടി നല്‍കി മഞ്ജു പത്രോസ്, പിന്തുണച്ച് സഹപ്രവര്‍ത്തകര്‍, കൈയ്യടിച്ച് ആരാധകരും

പരസ്പരം എല്ലാം മനസ്സിലാക്കി തങ്ങള്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്. അതാണ് തങ്ങളുടെ ബന്ധം കെട്ടുറപ്പുള്ളതാവാന്‍ കാരണമെന്നും അനുരാഗം എന്ന തന്റെ പുതിയ ചിത്രത്തിലെ ചില കാര്യങ്ങളെല്ലാം തന്റെ ഫേബയുടെയും ജീവിതത്തില്‍ സംഭവിച്ചതാണെന്നും അശ്വിന്‍ പറയുന്നു.

Advertisement