മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും അഭിനയം കൊണ്ട് ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു.
തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു.
സോഷ്യല്‍മീഡിയയിലും താരമാണ് മഞ്ജു. നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മഞ്ജു പിള്ളയുടെ ഹോം ടൂര്‍ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യൂട്യൂബറും അവതാരകനുമായ കാര്‍ത്തിക് സൂര്യയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഞ്ജു പിള്ളയുടെ കോടികള്‍ വിലമതിക്കുന്ന ഫ്ലാറ്റ് ടൂര്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സമ്മാനമായി ഒരു എസിയും വാങ്ങിയാണ് കാര്‍ത്തിക് മഞ്ജുവിന്റെ വീട്ടിലെത്തിയത്. കാര്‍ത്തിക്കിന്റെ സമ്മാനത്തില്‍ താന്‍ സന്തോഷവതിയാണെന്നും താന്‍ സ്വന്തമായി വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ ഫ്ലാറ്റാണിതെന്നും മഞ്ജു പിള്ള പറയുന്നു.
ഇവിടെ നില്ക്കുമ്പോള് തനിക്ക് ഒത്തിരി അഭിമാനം തോന്നാറുണ്ടെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു. വിശാലമായതും ഏറെ ഭംഗിയായി അലങ്കരിച്ചതുമാണ് മഞ്ജുവിന്റെ ഫ്ലാറ്റ്. കാര്‍ത്തിക് പങ്കുവെച്ച ഹോം ടൂര്‍ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.