തന്നെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിനെ മകള്‍ വെട്ടിക്കൊന്ന് കുഴിച്ചു മൂടി

28

അസം: ലൈംഗീകമായി പീഡിപ്പിച്ച 71കാരനായ പിതാവിനെ മകള്‍ വെട്ടിക്കൊന്ന്​ വീടിനു പിന്നില്‍ കുഴിച്ചു മൂടി. അസമിലെ ബിസ്വന്ത്​ ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു​​​ സംഭവം. പിതാവി​ന്‍റെ മൃതദേഹം പൊലീസ്​ ചൊവ്വാഴ്​ച വീടിനു പിന്നിലെ മുറ്റത്തെ​ 15 അടി താഴ്​ചയില്‍ നിന്ന്​ കണ്ടെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട്​ 25കാരിയായ മകളെയും നാലു കുടുംബാംഗങ്ങളെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. യുവതിക്കെതിരെ കൊലക്കുറ്റത്തിനും മാതാവി​െനതിരെ തെളിവ്​ മറച്ചുവെച്ചതിനും പൊലീസ് കേസെടുത്തു. ഗൃഹനാഥനെ കാണാതായതായി കുടുംബം പരാതി നല്‍കിയതോടെയാണ്​ സംഭവം വെളിച്ചത്തായത്​. വിശദമായ അന്വേഷണത്തില്‍​ ഇവര്‍ വീടിനു പിന്നില്‍ കുഴിയെടുത്തതായി മനസിലായി​. തുടര്‍ന്ന്​ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരു​ന്നു.

Advertisements

പിതാവ്​ രാത്രി 11 മണിയോടെ തന്നെ പീഡിപ്പിച്ചെന്നും പ്രതിരോധിച്ചപ്പോള്‍ അദ്ദേഹം ഒരു മഴു വലിച്ചെടുത്ത്​ ആക്രമിക്കാനൊരുങ്ങിയെന്നുമാണ്​ യുവതി പൊലീസിനു നല്‍കിയ മൊഴി. പിതാവിനെ തള്ളി മാറ്റിയ യുവതി അതേ മഴു ഉപയോഗിച്ച്‌​ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മാതാവും മൂത്ത സഹോദരനുമാണ്​ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Advertisement